x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാ​ര്‍​ട്ട് ഫാ​മിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ്


Published: February 27, 2026 03:46 AM IST | Updated: February 27, 2026 03:46 AM IST

പാ​ലാ: കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടേ​തി​നു തു​ല്യ​മാ​യ പ​രി​ഗ​ണ​ന​യും പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്.

ന​ബാ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​രു​ണാ​പു​രം അ​ല്‍​ഫോ​ന്‍​സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റൂ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്മാ​ര്‍​ട്ട് ഫാ​മിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ര്‍​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ റെ​ജി വ​ര്‍​ഗീ​സ്, പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​വി. ജോ​ര്‍​ജ് പു​ര​യി​ടം, ഷീ​ബാ ബെ​ന്നി, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സൗ​മ്യ ജ​യിം​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​മ​ര​കം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​ഗാ​ഥാ വി. ​പി​ള്ള, ഡോ. ​ആ​ശാ വി. ​നാ​യ​ര്‍, ബി. ​വി​ഷ്ണു എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

 

Tags : nattu vishesham Smart Farming Workshop

Recent News

Corehub Up