x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ന​ഗി വേ​സ്റ്റ് ബി​ന്നി​ൽ ഇ​ട്ടു; 25,000 രൂ​പ പി​ഴ


Published: June 4, 2026 06:50 AM IST | Updated: June 4, 2026 06:50 AM IST

ഇ​ട​വെ​ട്ടി: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍ കൂ​വേ​ക്കു​ന്ന് ഭാ​ഗ​ത്ത് പേ​പ്പ​ര്‍ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്കും ഇ​ടാ​നാ​യി പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച വേ​സ്റ്റ് ബി​ന്നി​ല്‍ കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ച സ്ന​ഗി​യി​ട്ട ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക്ക് 25,000 രൂ​പ പി​ഴ.

പൊ​തു ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച വേ​സ്റ്റ് ബി​ന്നു​ക​ള്‍ ആ​ളു​ക​ള്‍ ദു​രൂ​പ​യോ​ഗം ചെ​യ്യു​ന്ന​തു​മൂ​ലം ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് നീ​ക്കം ചെ​യ്തി​രു​ന്നു. സ്ന​ഗി പോ​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്ത് 19 ഇ​ട​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും സ്ഥാ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച​ത്. വേ​സ്റ്റ് ബി​ന്നി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നെ​ത്തി​യ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളാ​ണ് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന സ്‌​ന​ഗി​യ​ട​ക്കം ബി​ന്നി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ വാ​ര്‍​ഡ് അം​ഗം ടി.​എം. മു​ജീ​ബി​നെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ അ​ട​ക്കം നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് മാ​ലി​ന്യം ഇ​ട്ട വ്യ​ക്തി​യെ ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തി​യ​ത്.

Tags : nattu vishesham Snuggy put waste bin

Recent News

Corehub Up