മൂര്‍ക്കനാട്: സ്കൂള്‍ അധ്യാപിക എന്നതിനപ്പുറം സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച അരീക്കോട് മൂര്‍ക്കനാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സോഷ്യോളജി വിഭാഗം അധ്യാപിക ഡോ. ബിന്ദു ജയകുമാറിന് ഒടുവില്‍ മികച്ച അധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും.
2020 ല്‍ എഎച്ച്എസ്ടിഎയുടെ ഏറ്റവും നല്ല അധ്യാപികക്കുള്ള അവാര്‍ഡ്, സംസ്ഥാന പിടിഎ മാതൃകാ അധ്യാപക പുരസ്കാരം, സോണ്‍ അംബാസിഡര്‍ ദേശീയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വൃദ്ധസദനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്. മെന്‍സ്ട്രുവല്‍ ഹൈജീന്‍ ട്രെയിനിംഗ് അംബാസിഡര്‍, 500ലധികം പരിശീലന പരിപാടികള്‍ക്കുള്ള നേത്യത്വം, കാഴ്ച പരിമിതിയനുഭവിക്കുന്നവര്ക്ക് വിജ്ഞാന ദീപം പദ്ധതിയിലൂടെ ഓണ്‍ലൈനായി പുസ്തകങ്ങളും പത്രങ്ങളും വായിച്ചുകൊടുത്ത് ശബ്ദ ദാനം (ഓഡിയോ ലൈബ്രറി ), അര്‍ഹരായവര്‍ക്ക് സ്നേഹവീടുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് സഹായം, ആദിവാസി കുടുംബങ്ങളുടെ ഉന്നമനത്തിനായുള്ള വൈദ്യുതീകരണം, എന്‍എസ്എസ് സഹചാരി പദ്ധതി സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ അധികരിച്ചുള്ള ഡോക്യുമെന്ററികള്‍, മദ്യം , മയക്കുമരുന്ന് എന്നിവയ്ക്കെതിരേയുള്ള ഹ്രസ്വ ചിത്രങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ചാനല്‍ ചര്‍ച്ചകള്‍ ,മോട്ടിവേഷന്‍ ക്ലാസുകള്‍, എന്നിവയിലും സജീവമാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം തലവന്‍ ഡോ. ഇ.കെ. ജയകുമാറാണ് ഭര്‍ത്താവ്. മകന്: അതുല്‍ (എന്‍ജിനിയര്‍), മകള്‍: ഡോ. ഗൗരി.
Tags : Nattuvishesham Districtnews Deepikanews