x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം: എ​ൽ​ഐ​സി ജീ​വ​ന​ക്കാ​ർ പ്ര​ക​ട​നം ന​ട​ത്തി


Published: February 12, 2026 08:14 AM IST | Updated: February 12, 2026 08:14 AM IST

ക​ണ്ണൂ​ർ: ഇ​ന്നു ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യും എ​ൽ​ഐ​സി ജീ​വ​ന​ക്കാ​രും ഏ​ജ​ന്‍റു​മാ​രും പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, എ​ൽ​ഐ​സി. ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, എ​ൽ​ഐ​സി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ൽ​ഐ​സി ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്നി​ലാ​ണ് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി​യ​ത്. ക​ണ്ണൂ​രി​ൽ എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ഹു​ലേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​കെ. പ്രേം​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​മ​ണി,എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, സി.​സി. വി​നോ​ദ്, എ.​എം.​മ​നോ​ഹ​ര​ൻ, പ്ര​ദീ​പ​ൻ ക​ണ്ണോ​ത്ത്, എ​ൻ.​അ​നി​ൽ​കു​മാ​ർ,എം.​മോ​ഹ​ന​ൻ, ശ്രു​തി. പി. ​ഹേ​മ​രാ​ജ്, കെ. ​റി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​ശേ​രി ബ്രാ​ഞ്ച് ഒ​ന്നി​ൽ വി.​വി​ജ​യ​കു​മാ​ര​ൻ, എ.​പി. ര​ജി​ല, വി.​ര​മേ​ശ​ൻ, പി.​വി​ന​യ​ൻ എ​ന്നി​വ​രും ബ്രാ​ഞ്ച് ര​ണ്ടി​ൽ എം.​അ​നി​ൽ​കു​മാ​ർ, പി.​അ​ശോ​ക​ൻ, എ. ​ദി​നേ​ശ്, എ​ൻ. വി​നോ​ദ്, വി. ​ത​നൂ​ജ, കെ.​സി.​ച​ന്ദ്ര​ൻ, വി.​അ​ജി​ത്കു​മാ​ർ, പി.​പ്ര​ജി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ത​ളി​പ്പ​റ​മ്പി​ൽ എം. ​കെ.​മോ​ഹ​ന​ൻ, കെ.​ഗ​ണേ​ശ​ൻ, യു.​ഭ​വാ​നി, സി.​വി. മ​നീ​ഷ, കെ.​ധീ​ര​ജ്, മ​ട്ട​ന്നൂ​രി​ൽ കെ.​ര​മേ​ശ​ൻ,സി.​പി. സു​ധീ​ർ, കെ.​സ​ദാ​ന​ന്ദ​ൻ, എം.​മ​നോ​ജ്‌, പ​യ്യ​ന്നൂ​രി​ൽ കെ.​വി.​വേ​ണു, എം.​ച​ന്ദ്ര​ൻ, ര​മേ​ഷ് പു​തി​യ​റ​ക്ക​ൽ, സി.​കെ. സ​ജീ​വ​ൻ, പി.​ജ​യേ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Solidarity

Recent News

Corehub Up