അമ്പലപ്പുഴ: കെഎൽസിഡബ്ളുഎ പുന്നപ്ര വിയാനി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഡ്യ സമ്മേളനവും ലഹരി ബോധവത്ക്കരണവും നടത്തി.
പുന്നപ്ര സ്റ്റേഷൻ ഇൻസ്പെക്ടർ മുരളി കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മ്യദുല ജോസഫ് അധ്യക്ഷത വഹിച്ചു.
വിയാനി പള്ളി വികാരി ഫാ. ക്ലീറ്റസ് കാരക്കാട്ട്, എസ്ഐ ജയേഷ് ചന്ദ്രൻ, സിസ്റ്റർ സിൽവി, പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ് തോബിയാസ്, പഞ്ചായത്തംഗങ്ങളായ ജെസി സോണി, ജി. രതീഷ്, സിസ്റ്റർ അമ്പി ലിയോൺ,അനിത നിക്സൺ തുടങ്ങിയവർപ്രസംഗിച്ചു.