x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയെ പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ


Published: March 19, 2026 06:48 AM IST | Updated: March 19, 2026 06:48 AM IST

പേ​രൂ​ര്‍​ക്ക​ട: അ​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം ആ​ത്മ​ഹ​ത്യ​ക്കു​ശ്ര​മി​ച്ച മ​ക​നെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ണ്ണ​മ്മൂ​ല വി​വേ​കാ​ന​ന്ദ ന​ഗ​ര്‍ ഇ​ട​യ​ഭ​വ​നി​ല്‍ ജോ​ണി (60) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 17നു ​വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ജോ​ണി​യു​ടെ മാ​താ​വ് സെ​ല്‍​വി (82)യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ദി​വ​സം സെ​ല്‍​വി​യു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട ജോ​ണി ഇ​വ​രെ ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​കോ​പി​ത​നാ​യ പ്ര​തി ക​ത്തി​യു​മാ​യി അ​ടു​ത്ത​പ്പോ​ള്‍ സെ​ല്‍​വി മു​റി​ക്കു​ള്ളി​ല്‍ ക​ത​ക​ട​ച്ച് ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ജോ​ണി ക​ത​ക് ത​ള്ളി​ത്തു​റ​ക്കു​ക​യും ക​ത്തി​കൊ​ണ്ട് സെ​ല്‍​വി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ല്‍ ക​ത്തി കൈ​യു​ടെ ഭാ​ഗ​ത്താ​ണ് ത​റ​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ജോ​ണി ശ​രീ​ര​ത്തി​ല്‍ സ്വ​യം പ​രി​ക്കേ​ല്‍​പ്പി​ച്ച് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചി​രു​ന്നു. സെ​ല്‍​വി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴു​ത്തി​നും കൈ​ക​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ണി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സെ​ല്‍​വി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ജോ​ണിക്കെതി​രേ കൂ​ടു​ത​ൽ കേ​സുക​ൾ നി​ല​വി​ലു​ണ്ട്.

Tags : nattu vishesham Son arrested injuring mother

Recent News

Corehub Up