സിൽവർ ഹിൽസ് ട്രോഫി സൗത്ത് ഇന്ത്യാ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ
കോഴിക്കോട്: പതിനെട്ടാമത് സില്‍വര്‍ഹില്‍സ് ട്രോഫി സൗത്ത് ഇന്ത്യ അന്തര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ തുടക്കമായി.
ദക്ഷിണേന്ത്യയിലെ പ്രമുഖ സ്കൂള്‍ ടീമുകള്‍ പങ്കെടുക്കുന്ന നാല് ദിവസത്തെ മത്സരം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ കെ. ബൈജുനാഥ് ഉത്ഘാടനം ചെയ്തു.
കോഴിക്കോട് സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.ഡോ. ബിജു ജോണ്‍ വെള്ളക്കട സിഎംഐ അധ്യക്ഷത വഹിച്ചു.
സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് പ്രിന്‍സിപല്‍ ഫാ. സനീഷ് മാത്യു സിഎംഐ, സില്‍വര്‍ഹില്‍സ് സിഎംഐ സ്ഥാപനങ്ങളുടെ മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ. അഗസ്റ്റിന് കെ. മാത്യു സിഎംഐ, കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് ലൈഫ് ടൈം പ്രസിഡന്റ് പി.ജെ. സണ്ണി, കോഴിക്കോട് ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യന്‍, കാഞ്ഞങ്ങാട് ക്രൈസ്റ്റ് പ്രിന്‍സിപല്‍ ഫാ. ജോര്‍ജ് പുഞ്ചയില്‍, പിടിഎ പ്രസിഡന്റ് ഐ.പി.അഭിലാഷ്, പി.കെ.വിശാല്‍, സി.കെ. മുഹമ്മദ് റിഷാന് എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടന ദിവസം ആതിഥേയരായ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മികച്ച വിജയങ്ങളോടെ പോരാട്ടം ആരംഭിച്ചു. ബോയ്സ് പൂള് എ മത്സരത്തില്‍ ആതിഥേയര്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ എച്ച്എസ്എസിനെ 50-13 എന്ന സ്കോറിന് തകര്‍ത്തപ്പോള്‍ സില്‍വര്‍ ഹില്‍സ് ഗേള്‍സ് ടീം നടക്കാവ് ജിവിഎച്ച്എസ്എസിനെതിരെ 48-31 എന്ന സ്കോറിന് മികച്ച വിജയം നേടി. ഗേള്‍സ് പൂള് ബിയിലെ പോരാട്ടത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ് കാരമടൈ എസ്വിജിവി മെട്രിക്യുലേഷന്‍ എച്ച്എസ്എസിനെ 58-51 എന്ന സ്കോറിന് പരാജയപ്പെടുത്തി.
മിനി ബോയ്സ് വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് എ ഗൂഡല്ലൂര്‍ മോണിംഗ്സ്റ്റാര്‍ സ്കൂളിനെ 60-30നും ബോയ്സ് നോക്കൗട്ട് ഘട്ടത്തില്‍ ആലപ്പുഴ ലിയോ XIII സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് ബി യെ 47-15 നും തോല്‍പ്പിച്ചു.
Tags : Nattuvishesham Districtnews Deepikanews South India Inter