x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യവ്യക്തി തോട് നികത്തിയതോടെ ചേനകൃഷി വെള്ളത്തിനടിയിലായി


Published: June 11, 2026 01:43 AM IST | Updated: June 11, 2026 01:43 AM IST

എട്ട് ഏക്കറിലെ കർഷകന്‍റെ സ്വപ്നങ്ങൾ പ്രതിസന്ധിയിൽ

അ​ന്ന​മ​ന​ട: ല​ക്ഷ​ങ്ങ​ൾ ക​ട​മെ​ടു​ത്ത് എ​ട്ട് ഏ​ക്ക​ർ ഭൂ​മി​യി​ൽ ചേ​ന​കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ൻ ഇ​ന്ന് ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ൽ. അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​വാ​ർ​ഡി​ൽ തീ​ര​ദേ​ശ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ചേ​ന​കൃ​ഷി ന​ട​ത്തു​ന്ന കു​ഴൂ​ർ സ്വ​ദേ​ശി യോ​ഹ​ന്നാ​നും മ​ക​ൻ സെ​ബി​യു​മാ​ണ് വെ​ള്ള​ക്കെ​ട്ട് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

29 വ​ർ​ഷ​മാ​യി ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​നാ​ണ് യോ​ഹ​ന്നാ​ൻ. എ​ട്ട് ഏ​ക്ക​ർ സ്ഥ​ല​ത്താ​യി 15,000ത്തി​ലേ​റെ ചേ​ന​ക​ളാ​ണ് ഇ​വ​ർ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​ങ്ക് വാ​യ്പ​യും സ്വ​കാ​ര്യ ക​ട​വു​മെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ കൃ​ഷി​യി​ട​ത്തോ​ട് ചേ​ർ​ന്ന് പ​തീ​റ്റാ​ണ്ടു​ക​ളാ​യി ഒ​ഴു​കി​ക്കൊ​ണ്ടി​രു​ന്ന വ​ൻ​പു​ഴ​ക്കാ​വ് അ​മ്പ​ല തോ​ട് സ്വ​കാ​ര്യ വ്യ​ക്തി മ​ണ്ണി​ട്ട് നി​ക​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത്.

തോ​ടി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ മ​ഴ​വെ​ള്ളം കൃ​ഷി​യി​ട​ത്തി​ൽ കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ൽ 6,000ത്തി​ലേ​റെ ചേ​ന​ത്തൈ​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വെ​ള്ള​ക്കെ​ട്ട് തു​ട​ർ​ന്നാ​ൽ വ​ലി​യ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് ആ​ശ​ങ്ക.

Tags : Nattuvishesham Local News Soybean farming

Recent News

Corehub Up