കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ - ദീപിക
കൊല്ലം: പോലീസ് സ്റ്റേഷന് വളപ്പില്‍ വര്‍ഷങ്ങളായി കെട്ടിക്കിടന്നിരുന്ന 1,500 വാഹനങ്ങള്‍ മാറ്റി. സ്ഥലസൗകര്യം വര്‍ധിപ്പിക്കുന്ന ആഭ്യന്തരവകുപ്പിന്റെ ‘സ്പേസ്' പദ്ധതിപ്രകാരം, കൊല്ലം സിറ്റി പോലീസ് പരിധിയിലുള്ള 17 സ്റ്റേഷനുകളില്‍ നിന്നാണ് വാഹനങ്ങള്‍ തുടര്‍നടപടികള്‍ക്കായി മാറ്റിയത്.
സ്റ്റേഷനുകള്‍ക്ക് തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്കാണ് ഇവ മാറ്റിയത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍നിന്ന് മുന്നൂറോളം വാഹനങ്ങളാണ് മാറ്റിയത്.
സ്റ്റേഷനുകളില്‍ ഉപയോഗിച്ചിരുന്ന പഴകിയ കംപ്യൂട്ടറുകള്‍, ഫാനുകള്‍, ഫ്രിഡ്ജുകള്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെയുള്ള ഉപയോഗശൂന്യമായ ഓഫീസ് ഉപകരണങ്ങളും ഘട്ടംഘട്ടമായി നീക്കം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.