തെങ്ങണ ഗുഡ്ഷെപ്പേര്‍ഡ് സ്കൂളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ വര്ണപ്പൂക്കളം.
ചങ്ങനാശേരി: തെങ്ങണാ ഗുഡ്ഷെപ്പേർഡ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ മഴവില്‍ വര്‍ണപ്പൊലിമയില്‍ സ്പെഷല്‍ പൂക്കളം ഒരുക്കി.
മഴയില്ലാത്ത കളിമുറ്റത്ത് മഴവില്‍ വര്‍ണങ്ങള്‍ ചാലിച്ചുതുപോലെ, വൈവിധ്യമാര്‍ന്ന പൂക്കള്‍ കൊണ്ടാണ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്. വിവേചനങ്ങളില്ലാത്ത ഒരുമയുടെ വലിയൊരു സന്ദേശമാണ് ഈ സ്പെഷല്‍ പൂക്കളത്തിലൂടെ സ്കൂള്‍ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.
ട്രഷറര്‍ പ്രിയ കെ. ഏബ്രഹാമിന്റെയും പ്രിന്‍സിപ്പല്‍ ഡോ. സുനിതാ സതീശിന്റെയും ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് മനോഹര പൂക്കളം യാഥാര്‍ഥ്യമാക്കിയത്.
Tags : Nattuvishesham District News flower garden