x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം: പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: September 11, 2026 10:59 PM IST | Updated: September 11, 2026 10:59 PM IST

സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ ക്ക് ​പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ നി​വേ​ദ​നം സ​മ​ര്‍​പ്പി​ക്കു​ന്നു.

തി​രു​വ​ല്ല: കോ​ല​യാ​റി​ന്‍റെ​യും അ​പ്പ​ര്‍ കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​യി​ലെ തോ​ടു​ക​ളു​ടെ​യും കൈ​ത്തോ​ടു​ക​ളു​ടെ​യും പു​ന​ര്‍​ജീ​വ​ന​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി ആ​വ​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​ക്ക് പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​വേ​ദ​നം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ കൂ​ടി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ പ​രി​സ്ഥി​തി സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ​യ്ക്കു നി​വേ​ദ​നം കൈ​മാ​റി.

ആ​ഫ്രി​ക്ക​ന്‍ പാ​യ​ലും വാ​ഴ​പ്പോ​ള​യും ക​ബോം​ബ പോ​ലെ​യു​ള​ള അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളും ക​യ​റി അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ വ​ന്‍​തോ​തി​ല്‍ കീ​ട​നാ​ശി​നി​യും വ​ള​വും പ്ര​യോ​ഗി​ക്കു​ന്ന​തു​മൂ​ലം വി​വി​ധ രോ​ഗ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ക​ള​നാ​ശി​നി​യും കീ​ട​നാ​ശി​നി​യും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി ജൈ​വ​കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണം.

ജ​ലം, മ​ണ്ണ്, വാ​യു എ​ന്നി​വ​യി​ലെ കീ​ട​നാ​ശി​നി, രാ​സ​വ​ള സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തു​ക, ഭ​ക്ഷ്യ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക കാ​ര്‍​ഷി​ക പാ​ക്കേ​ജ്, പ​രി​സ്ഥി​തി​യെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി തു​ട​ങ്ങി​യ​വ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തോ​ടു​ക​ള്‍​ക്ക് ന​മ്പ​റി​ട്ട് അ​ട​യാ​ള​പ്പെ​ടു​ത്തി കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണം. ജ​ല​സാ​ക്ഷ​ര​ത വ​ര്‍​ധി​പ്പി​ച്ച് ജ​ലാ​ശ​യ മ​ലി​നീ​ക​ര​ണം ത​ട​യ​ണ​മെ​ന്നും നി​വേ​ദ​ത്തി​ല്‍ പ​റ​യു​ന്നു.

Tags : District News Nattuvishesham Special package Upper Kuttanad Pulikeezhu Block

Recent News

Corehub Up