തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സ്പോക്കണ് ട്യൂട്ടോറിയല്‍ സ്കില്‍ ആക്സിലറേറ്റര്‍ ലാബിന് മാര്‍ ഈവാനിയോസ് കോളജില്‍ തുടക്കം. സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് മാനേജര്‍ ജെസി വേലുസാമി ഉദ്ഘാടനം ചെയ്തു.
സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ്, എഡ്യൂപിരമിഡ്സ്, സൈന്‍, ഐഐടി ബോംബെ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം യാഥാര്‍ഥ്യമായത്. വിദ്യാര്‍ഥികളെ തൊഴില്‍സജ്ജരാക്കുന്നതിനും വ്യവസായമേഖല ആവശ്യപ്പെടുന്ന നൈപുണ്യ വികസനത്തിനുമായി രൂപകല്‍പ്പന ചെയ്ത ഈ സ്കില്‍ ആക്സിലറേറ്റര്‍ ലാബ് ഓണ്‍ലൈനായി സ്വയാധിഷ്ഠിത പരിശീലനസൗകര്യം ഒരുക്കുന്നു. ഡിജിറ്റല്‍ സാക്ഷരത, പ്രോഗ്രാമിംഗ്, ഡാറ്റാ അനാലിസിസ്, ഓപ്പണ്‍ സോഴ്സ് സാങ്കേതിക വിദ്യകള്‍ തുടങ്ങി വിവിധ മേഖലകളിലായി 75ലധികം ഐസിടി അധിഷ്ഠിത കോഴ്സുകള്‍ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.
Tags : Spoken Tutorial Skill Accelerator Lab