കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കായികമേളയുടെ ഉദ്ഘാടനം ദേശീയ സോഫ്റ്റ്ബോൾ താരം എസ്. അതുൽ നിർവഹിക്കുന്നു.
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ കായിക മേള സംഘടിപ്പിച്ചു. ദേശീയ സോഫ്റ്റ് ബോൾ താരവും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ എസ്. അതുൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനിൽ പൊന്നാലയം അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സി.റ്റി. വർഗീസ്, ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ഷിനു ജോർജ്, ജോജി വർഗീസ്, കായികാധ്യാപകരായ റോയി ജോർജ്, നൈനാൻ സ്റ്റീഫൻ, അധ്യാപിക സിന്ധു ആനി, സുനു സി. ജോസ് എന്നിവർ പ്രസംഗിച്ചു. ഋഷികേശ് സ്പോർട്സ് പ്രതിജ്ഞ ചൊല്ലി. വിദ്യാർഥികൾ മാർച്ച് ഫാസ്റ്റ് നടത്തി.
Tags : NattuVishesham DistricteNews