x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 5, 2026 11:03 PM IST | Updated: September 5, 2026 11:03 PM IST

ശ്രീധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ശോ​ഭാ​യാ​ത്ര.

കു​ള​ത്തൂ​പ്പു​ഴ: ശാ​സ്താ​ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടേ​യും, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഹി​ന്ദു​മ​ത വേ​ദാ​ന്ത ശ്രീ ​ശ​ബ​രി സം​സ്‌​കൃ​ത പാ​ഠ​ശാ​ല​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ശോ​ഭാ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

രാ​ധാ,കൃ​ഷ്ണ വേ​ഷ​മ​ണി​ഞ്ഞ ബാ​ലി​കാ​ബാ​ല​ന്മാ​രു​ടേ​യും താ​ല​പ്പൊ​ലി​യും മു​ത്തു​ക്കു​ട​യു​മേ​ന്തി​യ പെ​ണ്‍​കൊ​ടി​മാ​രു​ടെ​യും താ​ള​മേ​ള പൊ​ലി​മ​യോ​ടും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടും കു​ള​ത്തൂ​പ്പു​ഴ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലെ വി​ഷ്ണു ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ഭ​ക്തി നി​ര്‍​ഭ​ര​മാ​യ ഘോ​ഷ​യാ​ത്ര ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ സ​മാ​പി​ച്ചു.

ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ല്‍​കു​മാ​ര്‍ അ​മ്പാ​ടി, മാ​ധ​വ​ന്‍​പി​ള​ള, ഗി​രീ​ഷ്, ബി​ന്ദു​അ​നി​ല്‍​കു​മാ​ര്‍, ഷൈ​നി, ആ​ര്‍. ബി​ജു തു​ട​ങ്ങി ക്ഷേ​ത്ര​സം​ര​ക്ഷ​സ​മി​തി, അ​യ്യ​പ്പ​സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി.

കു​ള​ത്തൂപ്പു​ഴ - കു​ഴി​വി​ള​ക​രി​ക്കം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ കേ​ര​ള ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. രാ​ധാ -കൃ​ഷ്ണ​വേ​ഷം ധ​രി​ച്ച ബാ​ലി​കാ​ബാ​ല​ന്‍ മാ​ര്‍ അ​ണി​നി​ര​ന്ന സാ​മൂ​ഹ്യാ​രാ​ധ​ന​യും ഉ​റി​യ​ടി മ​ത്സ​ര​വും ന​ട​ത്തി.

Tags : Sree Krishna Jayanthi NattuVishasham DistrictNews

Recent News

Corehub Up