x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ അ​ഞ്ചി​നു തു​ട​ങ്ങും; ജി​ല്ല​യി​ല്‍ 17,271 വി​ദ്യാ​ര്‍​ഥി​ക​ള്‍


Published: March 3, 2026 05:57 AM IST | Updated: March 3, 2026 05:57 AM IST

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത് 17,271 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍. ‍ 8,752 ആ​​ണ്‍​കു​​ട്ടി​​ക​​ളും 8,519 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മാ​​ണ് വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ല്‍നി​​ന്നാ​​യി അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കു​​ന്ന പ​​രീ​​ക്ഷ​​യ്ക്കു ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത് കോ​​ട്ട​​യം വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ല്‍നി​​ന്നാ​​ണ്. ഇ​​തി​​ല്‍ 3,450 ആ​​ണ്‍​കു​​ട്ടി​​ക​​ളും 3,394 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മാ​​ണു​​ള്ള​​ത്.

ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത് കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ ഗേ​​ള്‍​സ് ഹൈ​​സ്‌​​കൂ​​ളി​​ലാ​​ണ്-331 വി​​ദ്യാ​​ര്‍​ഥി​​ക​​ൾ. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ള്‍ തൃ​​ക്കൊ​​ടി​​ത്താ​​നം ഗ​​വ​. ഹൈ​​സ്‌​​കൂ​​ളാ​​ണ്. 68 ആ​​ണ്‍​കു​​ട്ടി​​ക​​ളും 41 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മു​​ള്‍​പ്പെ​​ടെ 109 കു​​ട്ടി​​ക​​ളാ​​ണ് ഇ​​വി​​ടെ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത്.

ഏ​​റ്റ​​വും കു​​റ​​വ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത് കാ​​ട്ടാ​​മ്പാ​​ക്ക് എ​​ന്‍​എ​​സ്എ​​സ് എ​​ച്ച്എ​​സ് സ്കൂ​​ളി​​ലാ​​ണ്. ഒ​​രു ആ​​ണ്‍​കു​​ട്ടി മാ​​ത്ര​​മാ​​ണ് ഇ​​വി​​ടെ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത്. ഏ​​റ്റ​​വും കു​​റ​​വ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത് സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ള്‍ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഗ​​വ​. വി​​എ​​ച്ച്എ​​സാണ് മൂ​​ന്ന് ആ​​ണ്‍​കു​​ട്ടി​​കൾ മാ​​ത്ര​​മാ​​ണ് ഇ​​വി​​ടെ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത്. അ​​ഞ്ചി​​നു തു​​ട​​ങ്ങു​​ന്ന എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ 30ന് ​​അ​​വ​​സാ​​നി​​ക്കും. മൂ​​ല്യ​​നി​​ര്‍​ണ​​യ ന​​ട​​പ​​ടി​​ക​​ള്‍ ഏ​​പ്രി​​ല്‍ ഏ​​ഴു മു​​ത​​ല്‍ 25 വ​​രെ ന​​ട​​ക്കും. മേ​​യ് ഏ​​ഴി​​ന് ബോ​​ര്‍​ഡ് യോ​​ഗം ചേ​​രും. എ​​ട്ടി​​ന് പ​​രീ​​ക്ഷാ ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നാ​​ണ് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്ല​​സ് വ​​ണ്‍ പ​​രീ​​ക്ഷ​​ക​​ള്‍ അ​​ഞ്ചി​​നും പ്ല​​സ്ടു പ​​രീ​​ക്ഷ​​ക​​ള്‍ ആ​​റി​​നും ആ​​രം​​ഭി​​ക്കും.

Tags : nattu vishesham SSLC exam May 5

Recent News

Corehub Up