x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം ആഘോഷിച്ചു


Published: February 15, 2026 05:32 AM IST | Updated: February 15, 2026 05:32 AM IST

എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ള്‍ 131-ാമ​ത് വാ​ര്‍​ഷി​കം ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം ജി. ​ജ​യ​ച​ന്ദ്ര​ന്‍, പ്രി​ന്‍​സി​പ്പാ​ള്‍ പി.​സി. ജോ​ബി, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ജി​ജി അ​ട്ടി​യി​ല്‍, ലീ​ഡ​ര്‍ ഷോ​ണ്‍ മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ര്‍ ജി​നോ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ളി​ലെ പൂ​ര്‍​വ്വ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ ടി​ജി​ന്‍ ജോ​സ​ഫി​നെ​യും, ജി. ​ജ​യ​ച​ന്ദ്ര​നെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

മാ​സ്റ്റ​ര്‍ അ​ലോ​ഷ്യ​സ് അ​വാ​ര്‍​ഡ് നേ​ടി​യ ഷി​നോ സെ​ബാ​സ്റ്റ്യ​ന്‍ വ​ര്‍​ഗീ​സ്, ജൂ​ണി​യ​ര്‍ അ​ലോ​ഷ്യ​സ് നേ​ടി​യ അ​ഭി​റാം അ​നീ​ഷ്, സം​സ്ഥാ​ന ത​ല വി​ജ​യി​ക​ളാ​യ എ​ബി ജോ​ര്‍​ജ്, ജൂ​ബി​ന്‍ ജോ​സ​ഫ്, ഗോ​ഡ്വി​ന്‍ ജോ​സ​ഫ്, ഷി​നോ സെ​ബാ​സ്റ്റ്യ​ൻ, നോ​യ​ല്‍ ജോ​ണ്‍ എ​ന്നി​വ​രെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.ദേ​ശീ​യ ത​ല​ത്തി​ല്‍ മി​ക​ച്ച അ​ട​ല്‍ ടി​ങ്ക​റി​ങ് ലാ​ബാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ല്‍ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ ജെ​സ്റ്റി​ല്‍ കെ. ​ജോ​ണി​നെ അ​ഭി​ന​ന്ദി​ച്ചു.

Tags : nattu vishesham St. Aloysius High School

Recent News

Corehub Up