മാലാപറന്പ്: മാലാപറന്പ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആഘോഷിച്ചു.
വികാരി ഫാ. ജോസഫ് മുകളേപ്പറന്പിൽ തിരുനാളിന് കൊടിയുയർത്തി. മലപ്പുറം ഫൊറോന വികാരി ഫാ. ബിജു ചെന്നിക്കര ദിവ്യബലിയർപ്പിച്ച് വചന സന്ദേശം നൽകി.
തുടർന്ന് സെമിത്തേരി സന്ദർശനവും മരിച്ചവർക്കായി പ്രാർഥനയും നടത്തി. ഞായറാഴ്ച രാവിലെ ഇടവക അംഗവും എംഎസ്ടി സഭാ വൈദികനുമായ ഫാ. ജോസുകുട്ടി കാലായിൽ ദിവ്യബലിയർപ്പിച്ചു.
തുടർന്ന് പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ബിജു ചെന്നിക്കരയച്ചനും കാലായിൽ ജോസുകുട്ടിയച്ചനും മാലാപറന്പ് ഇടവക ഉൗഷ്മള സ്വീകരണം നൽകി. പരിയാപുരം ഫൊറോന വികാരി ഫാ. ജോർജ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോമോൻ ഐയ്യംകനാൽ, ജിമ്മി തെക്കേകടുമം, ഇടവക പ്രതിനിധി ജോയി കൊച്ചീത്ര, അസിസി കോണ്‍വെന്റ് മദർ സിസ്റ്റർ ജോസ്ലിൻ, സെന്റ് തോമസ് മദർ സിസ്റ്റർ പ്രേമ എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. ജോസഫ് മുകളേപ്പറന്പിൽ സ്വാഗതം പറഞ്ഞു.
ഇടവകയുടെ ഉപഹാരം രണ്ടു വൈദികർക്കും കൈക്കാരൻമാരും പാരീഷ് സെക്രട്ടറി, ജനറൽ കണ്‍വീനർ എന്നിവർ ചേർന്ന് നൽകി. സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾക്ക് ശേഷം കാലായിൽ കുടുംബത്തിന്റെ സ്നേഹവിരുന്നോടെ തിരുനാൾ സമാപിച്ചു.
പരിപാടികൾക്ക് ജോമോൻ വേടംപറന്പിൽ, ജോയി കൊച്ചീത്ര, ഷാജി പൂവ്വത്തിങ്കൽ, സോജി കുന്പുളുവേലി, സെക്രട്ടറി സേവ്യർ കുരിശുംമൂട്ടിൽ, ജോർജ് ചിറത്തലയാട്ട്, ജനറൽ കണ്‍വീനർ ബെന്നി കരിയംപള്ളി എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham St. Joseph's Church