മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ്സ് പള്ളി ഇടവക ദിനാഘോഷം ഫാ. ജസ്റ്റീൻ കോലംകണ്ണി ഉദ്ഘാടനം ചെയ്തു. പ്രോവിഡൻസ് ഹോം മദർ സുപ്പീരിയർ സിസ്റ്റർ മേരി ജയിംസ് അധ്യക്ഷയായി. വികാരി ഫാ. ബിജു മുരിങ്ങക്കുടിയിൽ, കൈക്കാരൻ ബാബു രാജകുലം, തിരുനാൾ കമ്മിറ്റി കൺവീനർ ജോയ് പട്ടാശേരി എന്നിവർ പ്രസംഗിച്ചു. ജൂബിലിയേറിയൻസിനെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അത്താഴവിരുന്നുമുണ്ടായിരുന്നു
Tags : nattu vishesham St. Jude's Church