പേരാമ്പ്ര ഏരിയ സെക്രട്ടറി കെ.സുനിൽ ഉദ്ഘാടനം ചെയ്യുന്നു.
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി മുതുകാട് പൊതുമരാമത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേത്യത്വത്തിൽ മുതുകാട് അങ്ങാടിയിൽ ചക്രസ്തംഭന സമരം നടത്തി.
സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനിൽ ഉദ്ഘാടനംചെയ്തു.
യൂണിയൻ സെക്രട്ടറി ജ്യോതിഷ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.കെ.ശശി. വാർഡ് മെമ്പർമാരായ പി.സി. സുരാജൻ, ബിന്ദു വത്സൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ ജെയിംസ്, സുജി മാത്യു, യൂണിയൻ ഏരിയ കമ്മിറ്റിയംഗം കെ. കെ. മാധവൻ. ഗോപാലകൃഷ്ണൻ, കെ.സി. ബൈജു, എസ്. പുരുഷു, സി. കെ. പ്രമോദ്, കെ. അനീഷ് എന്നിവർ പ്രസംഗിച്ചു.