കൽപ്പറ്റ: വനിതാ കലാസാഹിതി സംസ്ഥാന ക്യാന്പ് മീനങ്ങാടി ആവയൽ ഓയിസ്ക സെന്ററിൽ നടത്തി. യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷീന ആന്റണി എഴുതിയ "എന്റെ ആകാശം നിലാവ്, നക്ഷത്രം’ എന്ന പുസ്തകം കസ്തൂരി ഭായി ടീച്ചർക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്തു.
വനിതാ കലാസാഹിതി സംസ്ഥാന പ്രസിഡന്റ് ബി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശാരദ മോഹൻ, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ഇ.എം. സതീശൻ, അഷ്റഫ് കുരുവട്ടൂർ, അബ്ദുള്ള പൂവത്തി, ബീന കോമളൻ, എം.എം. മേരി, അനീഷ് ചീരാൽ, വി. ദിനേശ്കുമാർ, ജലജ പദ്മൻ, ജോളി തോമസ് എന്നിവർ പ്രസംഗിച്ചു.
പുരസ്കാര ജേതാക്കളായ ഷൈജ, ശുഭ വയനാട് എന്നിവരെ ആദരിച്ചു. "തുല്യതയിലേക്കുള്ള ദൂരം', "ഹരിതവഴിയിലെ സ്ത്രീ മുദ്രകൾ', "എഴുത്തിലെ സ്ത്രീയും എഴുതുന്ന സ്ത്രീയും' എന്നീ വിഷയങ്ങൾ ജെ. പ്രിയ, പ്രഫ. തോമസ് തേവര, കെ. ഇന്ദിര എന്നിവർ അവതരിപ്പിച്ചു. മോളി ഏബ്രഹാം, ശ്രീലത വർമ, കെ. ശ്രീലേഖ, സി.കെ. രത്നകുമാരി, കെ. പദ്മിനിയമ്മ, മേരിക്കുട്ടി, ബിന്ദു സുരേന്ദ്രൻ, സുമതി ഹരിഹർ, എസ്.കെ. ശ്രീലേഖ, ജുഗുനു, മോളി ഏബ്രഹാം, ജ്യോതിലക്ഷ്മി, കെ.പി. പ്രഭ, പ്രവിത, പ്രഭ, കെ.എൻ. പ്രേമലത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags : nattu vishesham State camp women's literature