x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ക​ർ​ഷ​ക വി​ദ്യാ​ർ​ഥി പു​ര​സ്‌​കാ​രം കെ.​എ. ആ​ദി​ത്യ​ന്

വെബ് ഡെസ്ക്
Published: August 10, 2026 10:04 PM IST | Updated: August 10, 2026 10:04 PM IST

കെ.​എ. ആ​ദി​ത്യ​ന്‍ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍.

ചേ​ര്‍​ത്ത​ല: പ​ഠ​ന​ത്തോ​ടൊ​പ്പം കൃ​ഷി​യി​ലും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച കെ.​എ. ആ​ദി​ത്യ​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച ക​ര്‍​ഷ​ക വി​ദ്യാ​ര്‍​ഥി​ക്കു​ള്ള പു​ര​സ്കാ​രം. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ‍​ഡ് ക​റു​ക​യി​ൽ അ​ജ​യ​ന്‍റെ​യും സ​ജി​ത​യു​ടെ​യും ഏ​ക മ​ക​നാ​ണ് ആ​ദി​ത്യ​ന്‍. ചേ​ർ​ത്ത​ല തെ​ക്ക് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഈ ​കു​ട്ടി​ക​ര്‍​ഷ​ക​ന്‍.

ചെ​റു​പ്പം മു​ത​ൽ​ത​ന്നെ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ കൃ​ഷി​യി​ൽ സ​ഹാ​യി​യാ​യ ആ​ദി​ത്യ​ൻ പി​ന്നീ​ട് ത​നി​യെ കൃ​ഷി ചെ​യ്തുതു​ട​ങ്ങി. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പ​ഠ​ന​ത്തി​നു ശേ​ഷം കൃ​ഷി​പ​രി​പാ​ല​ന​മാ​ണ് പ്ര​ധാ​ന​ജോ​ലി. വീ​ട്ടു​വ​ള​പ്പി​ല്‍ ആ​ദി​ത്യ​ന്‍ സ്വ​ന്തം നി​ല​യി​ല്‍ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ള്‍ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. 44 സെ​ന്‍റ് സ്ഥ​ല​ത്ത് നെ​ല്‍​കൃ​ഷി​യും നെ​ല്‍​പ്പാ​ട​ത്ത് സീ​സ​ണി​ല്‍ ക​പ്പ​ല​ണ്ടി​യും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. നെ​ല്ല് മു​ത​ൽ ചീ​ര വ​രേ​യും പ​ശു മു​ത​ൽ കോ​ഴി​യും താ​റാ​വും വ​രെ​യും വീ​ട്ടു​വ​ള​പ്പി​ൽ പ​രി​പാ​ലി​ച്ചാ​ണ് സം​സ്ഥാ​ന അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി​യും വീ​ട്ടി​ലു​ണ്ട്.

അ​മ്മ സ​ജി​ത​യു​ടെ പ്രേ​ര​ണ​യി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. കൃ​ഷി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ഉ​ത്ന്ന​പ​ങ്ങ​ള്‍ ത​ന്‍റെ സ്കൂ​ളി​ലും പൊ​തു​വി​പ​ണി​യി​ലും‍ വി​റ്റ​ഴി​ക്കാ​ൻ ആ​ദി​ത്യ​ന്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. കൃ​ഷി​രീ​തി​യി​ലെ സം​ശ​യ​ങ്ങ​ൾ​ക്ക് കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും തേ​ടാ​റു​ണ്ട്. സ്കൂ​ളി​ല്‍​നി​ന്നു കു​ട്ടി​ക​ര്‍​ഷ​ക​നു​ള്ള എ​സ്പി​സി അം​ഗീ​കാ​രം ര​ണ്ടു​ത​വ​ണ​യും മു​ൻ ജി​ല്ലാ ക​ള​ക്‌​ട​ര്‍ കൃ​ഷ്‌​ണ തേ​ജ​യു​ടെ അ​നു​മോ​ദ​ന​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ക​ള​മ​ശേ​രി ആ​ഷി​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ 17നു ​ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ക​ര്‍​ഷ​ക​ദി​നാ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Tags : Nattuvishesham Districtnews State Farmer

Recent News

Corehub Up