x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ​ത്തി​ന്‍റെ ആ​ദി​മ​തീ​രം: തെ​ക്ക​ന്‍ പ​ള്ളി​പ്പു​റം പ​ള്ളി

വെബ് ഡെസ്ക്
Published: August 10, 2026 10:42 PM IST | Updated: August 10, 2026 10:42 PM IST

എ​ഡി 52ല്‍ ​ക്രി​സ്തു​ശി​ഷ്യ​നാ​യ തോ​മാ​ശ്ലീ​ഹാ കേ​ര​ള​ത്തി​ലെ​ത്തി സു​വി​ശേ​ഷം പ്ര​സം​ഗി​ക്കു​ക​യും പൂ​ര്‍​വി​ക​രെ ജ്ഞാ​ന​സ്‌​നാ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ള്ളി​പ്പു​റം പ​ള്ളി​യു​ടെ പ്രാ​ഗ് രൂ​പം സ്ഥാ​പി​ത​മാ​യി എ​ന്ന് വി​ശ്വ​സി​ച്ചു പോ​രു​ന്നു.

എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​യി ഇ​ട​പ്പ​ള്ളി മു​ത​ല്‍ കു​റ​വി​ല​ങ്ങാ​ട് വ​രെ​യു​ള്ള ദേ​വാ​ല​യ​ങ്ങ​ളു​ടെ മാ​തൃ ദേ​വാ​ല​യ​മാ​ണ് പ​ള്ളി​പ്പു​റം പ​ള്ളി. പ​ള്ളി​പ്പു​റം അ​ങ്ങാ​ടി​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് മൂ​ന്നാം നൂ​റ്റാ​ണ്ടി​ലാ​ണ് ആ​ദ്യ ദേ​വാ​ല​യം സ്ഥാ​പി​ച്ച​തെ​ന്ന് വി​ശ്വ​സി​ച്ചു​പോ​രു​ന്നു. തു​ട​ര്‍​ന്ന് അ​ഞ്ചാം നൂ​റ്റാ​ണ്ടി​ലും എ​ട്ടാം നൂ​റ്റാ​ണ്ടി​ലും പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലും പ​ള്ളി പു​തു​ക്കി​പ്പ​ണി​തി​ട്ടു​ണ്ട്. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ല്‍ പോ​ര്‍​ച്ചു​ഗീ​സു​കാ​രാ​യ ത​ച്ചു​ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍ പു​തു​ക്കി​പ്പ​ണി​ത ദേ​വാ​ല​യ​ത്തി​ന്‍റെ മ​ദ്ബ​ഹ നി​ല​നി​ര്‍​ത്തി 1980ലും 2014​ലും പ​ള്ളി പു​ന​ര്‍​നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.

സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ള്‍​ക്കാ​യി കോ​ട്ട​യം വി​കാ​രി​യാ​ത്ത് രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ 1891ല്‍ ​പ​ള്ളി​പ്പു​റം പ​ള്ളി ഫൊ​റോ​ന​യാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ടു. 1964ല്‍ ​ബോം​ബെ​യി​ല്‍ ന​ട​ത്ത​പ്പെ​ട്ട ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പോ​ള്‍ ആ​റാ​മ​ന്‍ മാ​ര്‍​പാ​പ്പ ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ യാ​ത്ര ചെ​യ്തി​രു​ന്ന ബോ​യിം​ഗ് വി​മാ​ന​ത്തി​ലെ മെ​നു​വി​ന്‍റെ മ​റു​വ​ശ​ത്ത് അ​ടി​ച്ചി​രു​ന്ന​ത് പ​ള്ളി​പ്പു​റം പ​ള്ളി​യു​ടെ ചി​ത്ര​മാ​യി​രു​ന്നു.

1998ല്‍ ​മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യും 2016ല്‍ ​എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഏ​ക ചാ​വ​റ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യും പ​ള്ളി​പ്പു​റം പള്ളി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു.

1961-63 കാ​ല​ത്ത് വ​രാ​പ്പു​ഴ വി​കാ​രി അ​പ്പൊ​സ്‌​ത​ലി​ക്ക​യാ​യി​രു​ന്ന ബി​ഷ​പ് റെ​യ്മ​ണ്ട് സൂ​ര്യ ജോ​സ​ഫി​ന്‍റെ അം​ഗീ​കാ​ര​പ്ര​കാ​ര​മാ​ണ് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗാ​രോ​പ​ണ തി​രു​നാ​ൾ പ​ള്ളി​യി​ല്‍ ആ​ഘോ​ഷി​ച്ചു​വ​രു​ന്ന​ത്.

കൊ​ടി​യേ​റ്റ് ഇ​ന്ന്

മ​രി​യ​ൻ-​ചാ​വ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ കൊം​ബ്രേ​രി​യ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. 15നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. 22ന് ​എ​ട്ടാ​മി​ട​ത്തോ​ടെ സ​മാ​പി​ക്കും.

ഇ​ന്നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. ഏ​ഴി​ന് വി​ശു​ദ്ധ ഡൊ​മി​നി​ക്കി​ന്‍റെ തി​രു​നാ​ള്‍ - ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം - റ​വ. ഡോ.​ പീ​റ്റ​ര്‍ ക​ണ്ണ​മ്പു​ഴ. 10.15ന് ​പ്ര​സു​ദേ​ന്തി​യു​ടെ ഭ​വ​ന​ത്തി​ല്‍​നി​ന്നു തി​രു​നാ​ളി​നു​ള്ള കാ​ഴ്ച​വ​സ്തു​ക്ക​ളു​ടെ സമ​ര്‍​പ്പ​ണം. 10.30ന് ​ജൂ​ബി​ലി കു​ര്‍​ബാ​ന - ഫാ. ​ജോ​ളി പ​തി​യാ​മൂ​ല.

വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ കൊ​ടി​യു​യ​ർ​ത്ത​ൽ. വി​കാ​രി ഫാ. ​ഡോ.​ പീ​റ്റ​ര്‍ ക​ണ്ണ​മ്പു​ഴ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് സാ​ല്‍​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌വ്, ലൈ​ത്തോ​ര​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.

വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ

13 മു​ത​ൽ 15വ​രെ ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പ​ള്ളി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. 14ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ 15ന് ​രാ​ത്രി 9.30 വ​രെ വൈ​ക്ക​ത്തു​നി​ന്നു പ​ള്ളി​പ്പു​റ​ത്തെ പ​ള്ളി​ക്ക​ട​വി​ലേ​ക്ക് ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. 15നു ​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ പ​ള്ളി​പ്പു​റ​ത്തെ മാ​ട്ടേ​ൽ മാ​ർ​ത്തോ​മ്മാ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ബോ​ട്ട് സ​ർ​വീ​സു​ണ്ടാ​കും. 15നു ​രാ​വി​ലെ 10 മു​ത​ൽ പാ​രി​ഷ് ഹാ​ളി​ൽ നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം തു​ട​ങ്ങും.

തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്ക് പ​ള്ളി​യും പ​രി​സ​ര​വും പൂ​ർ​ണ​മാ​യും സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പോ​ലീ​സി​ന്‍റെ വാ​ച്ച് ട​വ​റും പോ​ലീ​സ്, എ​ക്സൈ​സ് സം​ഘ​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​കും. ഇ-​ശു​ചി​മു​റി, വി​പു​ല​മാ​യ വാ​ഹ​ന പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് ക്ര​മീ​ക​ര​ണം തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു വി​കാ​രി ഫാ. ​ഡോ. പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Pallippuram Church

Recent News

Corehub Up