പ്രതീകാത്മക ചിത്രം
കണ്ണൂർ: നാഷണൽ ഹാൻഡ് ലൂം ഡവലപ്മെന്റ് പ്രോഗ്രാം പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഇന്ന് നടക്കും. കണ്ണൂർ പോലീസ് മൈതാനിയിൽ ഉച്ചകഴിഞ്ഞു 3.30ന് ടി.ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് അധ്യക്ഷത വഹിക്കും. കോർപറേഷൻ മേയർ പി. ഇന്ദിര തീം പവലിയൻ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ആദ്യവില്പനയും നിർവഹിക്കും. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മുഖ്യാതിഥിയാകും. ചടങ്ങിൽ മുതിർന്ന നെയ്ത്തുകാരെ ആദരിക്കും.