മാവടി: ഈരാറ്റുപേട്ടയിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് വാഗമൺ പൈൻവാലി വരെ സർവീസ് നടത്തിയിരുന്ന സ്റ്റേ ബസ് നിർത്തലാക്കിയതോടെ വാഗമൺ റൂട്ടിൽ യാത്രക്കാർക്ക് അവസാന ബസും ആദ്യബസും ഇല്ലാതായി.
കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റേ സർവീസ് ഏറെ നിവേദനങ്ങൾക്കുശേഷമാണ് ഈരാറ്റുപേട്ട ഡിപ്പോ പുനരാരംഭിച്ചത്. പൈൻവാലിയിൽനിന്ന് രാവിലെ ഏറ്റുമാനൂർ, ചേർത്തല വഴി ആലപ്പുഴ കൃപാസനം സർവീസ് നടത്തിയിരുന്നതാണ് ഈ ബസ്. വൈകുന്നേരം വാഗമണ്ണിലേക്കുള്ള യാത്രക്കാർക്കും രാവിലെ കോട്ടയം മെഡിക്കൽ കോളജ് ഭാഗത്തേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർക്കും ഏറെ സൗകര്യമായിരുന്നു ബസ്. ഇപ്പോൾ രാവിലെ തീക്കോയി വരെയെത്തി അവിടെനിന്ന് ആലപ്പുഴയ്ക്ക് സർവീസ് നടത്തുകയാണ് ചെയ്യുന്നത്. വാഗമണ്ണിലേക്ക് യാത്രക്കാരില്ലെന്നാണ് കെഎസ്ആർടിസി പറയുന്നത്.
നിർത്തലാക്കിയ സ്റ്റേ ബസ് പുനരാരംഭിക്കാൻ ജനപ്രതിനിധികളും കെഎസ്ആർടിസിയും തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Vagamon Nattuvishesham District News