x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു


Published: July 20, 2026 10:36 PM IST | Updated: July 20, 2026 10:36 PM IST

അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ നാ​ട്ടു​കാ​ർ പി​ടി​ച്ചുകെ​ട്ടി​യ​പ്പോ​ൾ.

മു​ണ്ട​ക്ക​യം: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​കളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ നാ​ട്ടു​കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. ക​പ്പി​ലാം​മൂ​ട്, ആ​നി​ക്കു​ന്ന് മേ​ഖ​ല​ക​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. നാ​ളു​ക​ളാ​യി തു​ട​രു​ന്ന ഈ ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി നാ​ശ​ന​ഷ്ട​ത്തി​ന് പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​തി​നു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​റു ക​ന്നു​കാ​ലി​ക​ളെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ പി​ടി​ച്ചു​കെ​ട്ടി.

പ്ര​ദേ​ശ​ത്ത് ഇ​രു​പ​തി​ല​ധി​കം ക​ന്നു​കാ​ലി​ക​ളാ​ണ് മാ​സ​ങ്ങ​ളാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്. പു​ല​ർ​ച്ചെ ക​റ​വ ക​ഴി​ഞ്ഞ​യു​ട​ൻ ഉ​ട​മ​ക​ൾ ഇ​വ​യെ ക​യ​റൂ​രി വി​ടു​ക​യാ​ണ് പ​തി​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കൂ​ട്ട​മാ​യെ​ത്തു​ന്ന ക​ന്നു​കാ​ലി​ക​ൾ വേ​ലി​ക​ൾ ത​ക​ർ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ​റി വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തു​ന്ന​ത്. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും മ​റ്റും ക​ർ​ഷ​ക​ർ മാ​സ​ങ്ങ​ളോ​ളം അ​ധ്വാ​നി​ച്ച് വ​ള​ർ​ത്തി​യെ​ടു​ത്ത കൃ​ഷി​യാ​ണ് ഇ​വ നി​മി​ഷ​നേ​രം കൊ​ണ്ട് തി​ന്നു​തീ​ർ​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കൃ​ഷി​നാ​ശ​ത്തി​നു പു​റ​മേ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഇ​വ ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. റോ​ഡി​ലൂ​ടെ കൂ​ട്ട​മാ​യി നീ​ങ്ങു​ന്ന ക​ന്നു​കാ​ലി​ക​ൾ സ്കൂ​ൾ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന ഇ​വ മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​മ​റി​ച്ചി​ട്ട് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ല​ഞ്ഞു​തി​രി​ഞ്ഞ ക​ന്നു​കാ​ലി​ക​ളി​ൽ ഒ​രെ​ണ്ണം സ​മീ​പ​ത്തെ കു​ള​ത്തി​ൽ വീ​ണ് ച​ത്തി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കുശേ​ഷം പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യു​ന്ന​ത്. ഇ​ത് വ​ലി​യ രീ​തി​യി​ലു​ള്ള ആ​രോ​ഗ്യ​ഭീ​ഷ​ണി​ക്കും കു​ടി​വെ​ള്ള മ​ലി​നീ​ക​ര​ണ​ത്തി​നും കാ​ര​ണ​മാ​യി​രു​ന്നു.

മേ​ഖ​ല​യി​ൽ ഭീ​തി​യും സാ​മ്പ​ത്തി​ക ന​ഷ്ട​വും വി​ത​യ്ക്കു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​രെ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ഭീ​മ​മാ​യ ന​ഷ്ട​ത്തി​ന് കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up