തെരുവുനായ്ക്കൾ കടിച്ചുകൊന്ന കോഴികൾ.
അമ്പലപ്പുഴ: കൂട്ടിലിട്ടിരുന്ന കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു.
നീർക്കുന്നം കാളേകാട് മോഹനന്റെ അറുപതോളം കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. നാലു മാസം പ്രായമുള്ള 63 കോഴികളെയാണ് കൂട്ടിലിട്ടിരുന്നത്.
ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരികയാണ്. രാത്രികാലങ്ങളിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡരികിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
Tags : Nattuvishesham Districtnews Stray dogs