x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്ത​മാ​യ അ​ല്മാ​യ നേ​തൃ​ത്വം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി


Published: July 1, 2026 01:29 AM IST | Updated: July 1, 2026 01:29 AM IST

ത​ളി​പ്പ​റ​മ്പ്: ശ​ക്ത​മാ​യ അ​ല്മാ​യ നേ​തൃ​ത്വം സ​ഭ​യു​ടെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ അ​തി​രൂ​പ​താ​ത​ല സം​ഗ​മം "കൊ​യ്നോ​നി​യ-2026' ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച് ബി​ഷ​പ്.

ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​തി​നി​ധി​യാ​ണെ​ന്നും വി​കാ​രി​മാ​രു​മാ​യി ചേ​ർ​ന്ന് സ​ഭ​യു​ടെ ശു​ശ്രൂ​ഷാ ദൗ​ത്യ​ത്തി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം കോ ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ണ്ടെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു. ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യി​ൽ അ​വ​രു​ടെ പ​ങ്ക് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ആ​ർ​ച്ച് ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു.

കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. ജോ​ർ​ജ് കോ​വാ​ട്ട്, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഇ​ട​വ​കാ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​ത്തി​നു​ശേ​ഷം മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​യി സം​വാ​ദ​വും ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. അ​തി​രൂ​പ​ത​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കു​വ​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ 2026-2029 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള അ​തി​രൂ​പ​ത കോ ഓ​ർ​ഡി​നേ​റ്റ​റാ​യി ജോ​ണി വ​ട​ക്കേ​ക്ക​ര, സെ​ക്ര​ട്ട​റി​യാ​യി സി​വി​ക്കു​ട്ടി മ്ലാ​മ​ല​പ​താ​ലി​ൽ എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ-​കു​ടും​ബ കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ സ്വാ​ഗ​ത​വും ജോ​ണി വ​ട​ക്കേ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Districte News

Recent News

Corehub Up