മഞ്ചേരിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിന്റെ ഭാഗമായി നഗരസഭാധ്യക്ഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം.
മഞ്ചേരി: നഗരസഭാ പരിധിയിൽ ഭക്ഷ്യവിഷബാധയേറ്റ് 15കാരൻ മരിച്ച സാഹചര്യത്തിൽ ഉൗർജിത പ്രതിരോധ പ്രവർത്തനങ്ങളുമായി നഗരസഭയും മെഡിക്കൽ കോളജ് ആരോഗ്യവിഭാഗവും. ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ നഗരസഭയിൽ യോഗം ചേർന്നു. പകർച്ചവ്യാധികൾ ഉണ്ടെങ്കിൽ കർശനമായും ആശാപ്രവർത്തകരെ വിവരമറിയിക്കണം.
നഗരസഭാ പരിധിയിലെ ക്ലീനിക്കുകളിലും ഇത്തരത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കാനും നിർദേശം നൽകി. ഭക്ഷണശാലകളിലും കൂൾബാറുകളിലും പരിശോധന നടത്തും. പഴകിയ ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തിയാൽ കർശന നടപടി സ്വീകരിക്കും. അടുക്കള, പാത്രങ്ങൾ കഴുകുന്ന സ്ഥലം എന്നിവ വൃത്തിയാക്കണം. സ്ഥാപനത്തിെൻ ലൈസൻസ്, വെള്ളം പരിശോധിച്ച റിപ്പോർട്ട്, ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ ഉറപ്പാക്കണം.
ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നേതൃത്വത്തിൽ ആശാവർക്കർമാരുടെ സഹകരണത്തോടെ ക്ലോറിനേഷൻ നടത്തും. നഗരസഭയിലെ 67 ആശാവർക്കർമാർക്കും ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ റിസ്വാന സാദിഖ് കൂളമഠത്തിൽ, കെ.പി. ഉമ്മർ, സക്കീർ വല്ലാഞ്ചിറ,
എം.വി. അബൂബക്കർ, ജില്ലാ സർവൈലൻസ് ഓഫീസറും ഡെപ്യൂട്ടി ഡിഎംഒയുമായ ഡോ. ഷുബിൻ, തിരുവാലി ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഉമ്മർ പള്ളിയാളി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സി.വി. ബിശ്വജിത്ത്, നഗരസഭാ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
Tags : Local News Nattuvishesham Malappuram