x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ഉ​പ​സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി


Published: December 15, 2025 10:41 PM IST | Updated: December 15, 2025 10:41 PM IST

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ഉ​പസ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ഉ​പ​സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി. ദേ​ശീ​യ ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി ദ​ക്ഷി​ണ​മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഗി​രി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​പ​സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ത​മി​ഴ്നാ​ട് പ്ര​തി​നി​ധി​ക​ക​ളാ​യ പെ​രി​യാ​ർ വൈ​ഗൈ ബേ​സി​ൻ ഡി​വി​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ സാം ​ഇ​ർ​വി​ൻ (മ​ധു​ര), ക​ന്പം പെ​രി​യാ​ർ ഡാം ​സ്പെ​ഷൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സെ​ൽ​വം, കേ​ര​ള പ്ര​തി​നി​ധി​ക​ളാ​യ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ കോ​ശി, ക​ട്ട​പ്പ​ന ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ലെ​വി​ൻ​സ് ബാ​ബു എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ൽ ഇ​ന്ന​ലെ 135 .7 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

Tags : Mullaperiyar dam nattuvisesham local news

Recent News

Corehub Up