സുരഭിക്കവലയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: സുരഭിക്കവലയില്‍ സുരഭി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്യത്തില്‍ ഓണാഘോഷം നടത്തി.
കലാപരിപാടികള്‍, പൂക്കള മത്സരം, പുരുഷ, വനിത ടീമുകളുടെ വടംവലി മത്സരം എന്നിവ നടന്നു. സംസ്കാരിക സമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാത്യു ഉണ്ണിപ്പള്ളി അധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, പഞ്ചായത്തംഗം സുമ മാധവന്, ഉണ്ണിക്കുട്ടന്, സുനില്‍ പാലമറ്റം, ചന്ദ്രബാബു, യതീന്ദ്രജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഓണം വാരാഘോഷം സമാപനം ഇന്ന്
കല്‍പ്പറ്റ: വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവ സംയുമായി സംഘടിപ്പിച്ച ഓണം വാരാഘോഷം ഇന്ന് സമാപിക്കും.
അമ്പലവയലിലാണ് ജില്ലാതല സമാപന പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് ഹെറിറ്റേജ് മ്യൂസിയം പരിസരത്തുനിന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലേക്ക് നടത്തുന്ന ഘോഷയാത്രയില്‍ ആയിരത്തിലധികം പേര് പങ്കെടുക്കും. സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും.
Tags : Nattuvishesham DistrictNews DeepikaNews Onam.