x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​ന​ത്തി​നു പ്ര​ചോ​ദ​ന​മാ​യി സു​രേ​ഷ് ക​രി​മ്പ


Published: June 15, 2026 05:42 AM IST | Updated: June 15, 2026 05:42 AM IST

ക​ല്ല​ടി​ക്കോ​ട്: പ​തി​നെ​ട്ടു വ​ർ​ഷ​ത്തി​നി​ടെ 75 പ്രാ​വ​ശ്യം ര​ക്ത​ദാ​നം ചെ​യ്തു നാ​ടി​ന് അ​ഭി​മാ​ന​മാ​വു​ക​യാ​ണ് ക​രി​മ്പ മു​ട്ടി​ക്ക​ൽ​ക​ണ്ടം പി. ​സു​രേ​ഷ്. ഒ​രാ​ളു​ടെ​യെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ പു​ഞ്ചി​രി വി​ട​ർ​ത്താ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് പു​ണ്യ​ക​ര​മാ​യി കാ​ണു​ന്ന​താ​യി സു​രേ​ഷ് പ​റ​ഞ്ഞു. എ​ല്ലാ മൂ​ന്നു​മാ​സ​ത്തി​ലും കൃ​ത്യ​മാ​യി ര​ക്ത​ദാ​നം ചെ​യ്യു​ക​യെ​ന്ന​താ​ണ് സു​രേ​ഷി​ന്‍റെ ജീ​വി​ത​ശൈ​ലി. ജി​ല്ല​യ്ക്കു പു​റ​ത്തും സ​ജീ​വ​മാ​യി ഇ​ദ്ദേ​ഹം ര​ക്ത​ദാ​നം ചെ​യ്തു​വ​രു​ന്നു.

ര​ക്ത​ദാ​നം വ്യ​ക്തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നു ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ച്ച ചെ​റു​പ്പ​ക്കാ​ര​നാ​ണ് സു​രേ​ഷെ​ന്നു ജി​ല്ല​യി​ലെ ബ്ല​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ മു​ഹ​മ്മ​ദ് റാ​സി​ക് പ​റ​ഞ്ഞു.

Tags : nattu vishesham Suresh Karimba blood donation

Recent News

Corehub Up