വൈക്കം: വൈക്കം താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ കെ. ബിനിമോൻ എംഎൽഎ യോഗം വിളിച്ചു. പുതുക്കിയ കരാർപ്രകാരം സെപ്റ്റംബർ 30നകം പണികൾ പൂർത്തീകരിക്കണമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ കെട്ടിടം പണി വിലയിരുത്താൻ എത്തുമെന്നും എംഎൽഎ പറഞ്ഞു. 2021ൽ തുടങ്ങിയ കെട്ടിടം പണിക്ക് 47.13 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പണികൾ 90% പൂർത്തിയായി. ഇനി സിവിൽ, ഇലക്ട്രിക്കൽ ജോലികളാണ് ശേഷിക്കുന്നതെന്ന് കോൺട്രാക്ടർ പറഞ്ഞു.
യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകർ, എക്സിക്യൂട്ടീവ് എൻജിനിയർ നസറുദ്ദീൻ,നാഷണൽ ഹെൽത്ത് മിഷൻ എന്‍ജിനിയർ ബി. സൂരജ്, ഹൗസിംഗ് ബോർഡ് അസിസ്റ്റന്റ് എൻജിനിയർ സുമിതോമസ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് പ്രതിനിധി ടി.പി. അഭിജിത്ത് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Taluk Hospital