x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 6, 2026 12:20 AM IST | Updated: September 6, 2026 12:20 AM IST

അ​മ്പൂ​രി സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ൽ ന​ട​ന്ന പൂ​ർ​വഅ​ധ്യാപ​ക സം​ഗ​മം

സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് അ​മ്പൂ​രി

അന്പൂരി: അ​ധ്യാപകപ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​വാധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ഫാ.​ഫ്രാ​ൻ​സി​സ് ക​രു​വേ​ലി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ച ചടങ്ങ് തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ ഡി​വി​ഷ​ൻ ഡിവൈഎ​സ്പി ​ജോ​സ് ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേരി, വാ​ർ​ഡ് മെ​മ്പ​ർ ജോ​സ് മാ​ത്യു പോ​ള​ക്ക​ൻ , പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ സൂ​സ​ൻ എം.ജെ, പ്രധാനാധ്യാപിക എ.​ജെ. അ​നുമോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ർ​വാധ്യാപ​ക​രാ​യ ​അം​ബ്രോ​സി​സ് നൈ​നാ​ൻ, സി​സ്റ്റ​ർ ടെ​സ്, ​ജോ​ൺ നൈ​നാ​ൻ, എം.​എം ജോ​ൺ, റോ​സ​മ്മ, സാ​ൻ​റ്റി എ​ന്നി​വ​ർ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു. ​സ്റ്റാ​ൻ​ലി ജോ​ൺ ന​ന്ദി അ​ർ​പ്പി​ച്ചു.

ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ൽ ഗു​രു​വ​ന്ദ​നം

ക​ഴ​ക്കൂ​ട്ടം: ഗു​രു​ക്ക​ന്മാ​രോ​ടു​ള്ള സ്‌​നേ​ഹം കു​റി​ച്ച് സ്വ​ന്ത​മാ​യി ത​യ്യാ​റാ​ക്കി​യ വ​ര്‍​ണ കാ​ര്‍​ഡു​ക​ള്‍ അ​ധ്യാ​പ​ക മ​ര​ത്തി​ല്‍ തൂ​ക്കി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ള്‍. മാ​ജി​ക് പ്ലാ​ന​റ്റി​ലെ ഫാ​ന്‍റ​സി​യ​യി​ല്‍ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ ഗു​രു​വ​ന്ദ​നം എ​ന്ന പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും സം​ഘ​ഗാ​ന​വും അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള സ​മ​ര്‍​പ്പ​ണ​മാ​യി. ശ്രേ​ഷ്ഠ മ​ല​യാ​ള ഭാ​ഷാ പു​ര​സ്‌​കാ​ര ജേ​താ​വും മു​ന്‍ കേ​ര​ള ക​ലാ​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​വി.​ആ​ര്‍. പ്ര​ബോ​ധ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല​യി​ലൂ​ടെ ജീ​വി​തം ക​ണ്ടെ​ത്തു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ് യ​ഥാ​ര്‍​ഥ ഗു​രു​ക്ക​ന്മാ​രെ​ന്ന് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​ണ്ട വി​ദ്വാ​ന്‍ ക​ലാ​മ​ണ്ഡ​ലം രാ​ധാ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. തു​ട​ര്‍​ന്ന് സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​ര്‍ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​അ​നി​ല്‍​കു​മാ​ര്‍ നാ​യ​ര്‍ സ്വാ​ഗ​ത​വും മാ​ജി​ക് പ്ലാ​ന​റ്റ് ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ സി.​കെ.​സു​നി​ല്‍ രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

ര​ച​ന ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്രം

പാ​റ​ശാ​ല: ര​ച​ന ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്രം പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക്കൂ​ട്ടാ​യ്മ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പി​ഡ്ബ്യു​ഡി റ​സ്റ്റ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ.​ജെ. കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ മു​തി​ര്‍​ന്ന ത​ല​മു​റ​യി​ലെ ഏ​ഴ് അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. സു​മേ​ഷ് കൃ​ഷ്ണ​ന്‍ അ​ധ്യാ​പ​ക ക​വി​ത അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി​യ ച​ട​ങ്ങി​ല്‍ ര​ച​ന വേ​ല​പ്പ​ന്‍ നാ​യ​ര്‍ , അ​ജി​ത്ത് പ്ര​ഭ, ബി.​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഗു​രു​പ്ര​ണാ​മം സ​മ​ര്‍​പ്പി​ച്ചു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് ലെ​റ്റേ​ഴ്‌​സ് പ്ര​ഫ​സ​ര്‍ ഡോ.​അ​ജു കെ.​നാ​രാ​യ​ണ​ന്‍, ഭാ​ഷ അ​നു​ഭ​വ​വും അ​ധ്യാ​പ​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ സെ​മി​നാ​റി​ല്‍ മു​ഖ്യാ​തി​ഥി ആ​യി. ഡോ. ​എം എ ​സി​ദ്ദിഖ് മോ​ഡ​റേ​റ്റ​ര്‍ ആ​യി രു​ന്നു. ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍ , സു​രേ​ഷ്‌​വി​ട്ടി​യ​റം തു​ട​ങ്ങി​യ​വ​ര്‍ സ്വ​ന്തം ക​വി​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഉ​ച്ച​യ്ക്കു ശേ​ഷം അ​നീ​ഷ, ജോ​യ്‌​മോ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജാ​ന​കി​യ​മ്മ സ്മൃ​തി സം​ഗീ​ത​പ​രി​പാ​ടി​യും ന​ട​ന്നു. ച​ട​ങ്ങു​ക​ള്‍​ക്ക് ഡോ. ​സി.​വി.​സു​രേ​ഷ് സ്വാ​ഗ​ത​വും ഡോ. ​ര​മേ​ഷ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ

തിരുവനന്തപുരം: വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാപ​ക​ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ​. സി​റി​യ​ക് മ​ഠ​ത്തി​ൽ സിഎംഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​വിഎ​സ്എ​സ്‌സി ഡപ്യൂ​ട്ടി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ബി​ജു.​സി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ഫാ​. ജോ​മോ​ൻ അ​ഗ​സ്റ്റി​ൻ സിഎംഐ, വൈ​സ് പ്രി​ൻ​സി​പ്പൽ ബി​ന്ദു ര​മേ​ഷ്, സ്കൂ​ൾ ഹെ​ഡ്ഗേ​ൾ ആ​ർ.വി.പാ​ർ​വണ, സൗ​പ​ർ​ണിക ബോ​ബ​ൻ, അ​ലോ​ണ ഗി​രീ​ഷ്, ഇ​ഷാ​ൻ എ​സ്. ഖാ​ലി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാപി​ക​മാ​രാ​യ നി​ഷി​മോ​ൾ, ല​ക്ഷ്മി. എ​സ്.​കാ​വി​ൽ, എം.​എ​സ്.അ​ശ്വ​തി, ആ​ർ.​എ​സ്.ബി​ന്ദു, വ​ർ​ഷ അ​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി.​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക സ്കൂ​ൾ

‎നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് ജി.​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ആ​ൻഡ് ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ൾ വിഎ​ച്ച്എ​സ്ഇ ​വി​ഭാ​ഗം എ​ൻഎ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​വാ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ‎സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​രാ​യ ഡോ.​എൽ.സു​ദ​ർ​ശ​ൻ, എ​ൻഎ​സ്എ​സ് സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് കോ​ ഓർഡി​നേ​റ്റ​ർ ജി. ​സു​നി​ൽ, മു​ഖ്യാ​തി​ഥി ഡോ. ​ജി.​വി ഹ​രി, ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന കെ.​എ​ൻ.ജ്യോ​തി​ല​ക്ഷ്മി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.​പിടിഎ പ്ര​സി​ഡ​ന്‍റ് വി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പിടിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സു​രേ​ഷ്, വിഎ​ച്ച്എ​സ് ഇ ​പ്രി​ൻ​സി​പ്പ​ൽ ആർ.ജ​യ​ശ്രീ, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​ജ​യ​ശ​ങ്ക​ർ അ​ധ്യാ​പ​ക​രാ​യ എസ്.ആ​രോ​മ​ൽ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up