അധ്യാപക ദിനത്തിൽ ചുങ്കത്തറയിൽ പ്രധാനാധ്യാപകരെ ആദരിച്ചപ്പോൾ.
എടക്കര: ദേശീയ അധ്യാപക ദിനത്തിൽ ചുങ്കത്തറയിൽ അധ്യാപകരെ ആദരിച്ചു. ചുങ്കത്തറ പഞ്ചായത്ത് പിഇസി യോഗം ചേർന്നാണ് പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകരെ ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.പി. മൈമൂന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് ചുങ്കത്തറ, നാസർ തെറ്റത്ത്, റെജി ജോണി, മെംബർമാരായ ബിജു കൊല്ലംപറന്പിൽ, വാഹിദ് മുഹമ്മദലി, സൽമ മുഹമ്മദലി, സുനിത, അജീഷ്, പഞ്ചായത്ത് സെക്രട്ടറി ഷെഫീഖ്, നിർവഹണ ഉദ്യോഗസ്ഥൻ ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.