x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ


Published: March 7, 2026 01:34 AM IST | Updated: March 7, 2026 01:34 AM IST

കൂ​ട്ടു​പു​ഴ​യി​ലെ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ൾ.

ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ ഇ​രി​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ത​ല​ശേ​രി തി​രു​വ​ങ്ങാ​ട് സ്വ​ദേ​ശി എ.​കെ. സി​ദ്ദി​ഖ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ ഭ​ണ്ഡാ​ര​വും ഓ​ഫീ​സി​ലെ അ​ല​മാ​ര​യും കു​ത്തി​ത്തു​റ​ന്ന് 30,000 രൂ​പ​യോ​ളം ക​വ​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സി​ദ്ദി​ഖ്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങി​യ പ്ര​തി കൂ​ട്ടു​പു​ഴ പേ​ര​ട്ട​യി​ൽ എ​ത്തി ര​ണ്ടു​ദി​വ​സം വാ​ട​ക​യ്ക്ക് റൂ​മെ​ടു​ത്ത് താ​മ​സി​ച്ച ശേ​ഷ​മാ​ണ് തൊ​ട്ട​ടു​ത്തു​ള്ള അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ കെ. ​ഷ​റ​ഫു​ദ്ദീ​ൻ, ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്പി സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എം. ഷി​ജോ​യ്, കെ.​ജെ. ജ​യ​ദേ​വ്, ര​തീ​ഷ് ക​ല്യാ​ട് ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ത​ളി​പ്പ​റ​മ്പി​ൽ നി​ന്നും സി​ദ്ദി​ഖി​നെ പി​ടി​കൂ​ടി​യ​ത്. 

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കൂ​ട്ടു​പു​ഴ​യി​ലെ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ്ര​തി​യെ മ​ർ​ദി​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു.

Tags : Temple theft nattuvishesham local news

Recent News

Corehub Up