ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ ഉദ്ഘാടനം ചെയ്യുന്നു.
ആലക്കോട്: സീറോ മലബാർ മാതൃവേദി തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലക്കോട് മേഖലാ ജ്വാല നടത്തി. ചീക്കാട് ഉണ്ണിമിശിഹാ പള്ളിയിൽ നടന്ന ജ്വാല പ്രോഗ്രാമിൽ ഫൊറോനയിലെ 13 ഇടവകയിൽ നിന്നുള്ള മാതൃവേദി അംഗങ്ങൾ പങ്കെടുത്തു. ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മായ ജോണി അധ്യക്ഷത വഹിച്ചു. അമ്മമാർ കൂട്ടായ്മയുടെ സംരക്ഷകർ എന്ന വിഷയത്തിൽ തലശേരി അതിരൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട് ക്ലാസെടുത്തു.
ചീക്കാട് പള്ളി വികാരി ഫാ. വിപിൻ ആനചാരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ബീന തോമസ് റിപ്പോർട്ട് അവതരണവും ട്രഷറർ ഷൈനി സാം കണക്ക് അവതരണവും നടത്തി. മാതൃവേദി ആലക്കോട് മേഖലാ ഡയറക്ടർ ഫാ. തോമസ് ചക്കിട്ടമുറിയിൽ, തലശേരി ഫാമിലി അപ്പൊസ്തലേറ്റ് ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, മേഖലാ ആനിമേറ്റർ സിസ്റ്റർ ജെറോസ് എസ്എബിഎസ്, ലിൻസി കുന്നുംപുറത്ത്, ലൂസി പടിഞ്ഞാത്ത് എന്നിവർ പ്രസംഗിച്ചു. ജ്വാല പ്രോഗ്രാമിന്റെ ഭാഗമായി ജപമാല റാലിയും വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടത്തി.
Tags : Nattuvishesham DistrictNews Jwala program DeepikaNews