x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ടു​ക​ളു​ടെ വ​ര​വ് നി​ല​ച്ചു; തൃ​ശൂ​രി​ൽ മാ​ട്ടി​റ​ച്ചി​വി​പ​ണി പ്ര​തി​സ​ന്ധി​യി​ൽ

സി.​ജി. ജി​ജാ​സ​ൽ
Published: June 11, 2026 01:10 AM IST | Updated: June 11, 2026 01:10 AM IST

തൃ​ശൂ​ർ: ജി​ല്ല​യി​ൽ മാ​ട്ടി​റ​ച്ചി​ക്ഷാ​മം. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗോ​വ​ധ​നി​രോ​ധ​ന​വും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണ് തൃ​ശൂ​രി​ലെ വി​പ​ണി​യി​ൽ ബീ​ഫ് ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​പ​ണി കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

വി​ല 500 ക​ട​ന്നു; ക​ച്ച​വ​ടം പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽവ​ര​വ് കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ മാ​ട്ടി​റ​ച്ചി​വി​ല വ​ർ​ധി​ച്ചു. നി​ല​വി​ൽ റീ​ട്ടെ​യി​ൽ വി​പ​ണി​യി​ൽ ഒ​രു കി​ലോ മാ​ട്ടി​റ​ച്ചി​ക്ക് 500 രൂ​പ വ​രെ​യാ​ണ് നി​ര​ക്ക്. ഹോ​ൾ​സെ​യി​ൽ വി​പ​ണി​യി​ൽ ഇ​ത് 450 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി സം​സ്ഥാ​ന​ത്തേ​ക്ക് മാ​ടു​ക​ളു​ടെ വ​ര​വ് നി​ല​ച്ച​താ​ണ് ജി​ല്ല​യി​ലും ക്ഷാ​മം നേ​രി​ടാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ച്ച​വ​ടം വ​ൻ​തോ​തി​ൽ കു​റ​ഞ്ഞു. പ​ല ക​ട​ക​ളും അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

വ​ഴി​യി​ലെ ഭ​യ​പ്പാ​ട്; ലോ​ഡു​ക​ൾ വ​രു​ന്നി​ല്ല

കേ​ര​ള​ത്തി​ൽ മാ​ടു​ക​ളു​ടെ ഉ​ത്പാ​ദ​നം കു​റ​വാ​യ​തി​നാ​ൽ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ജി​ല്ല​യി​ലേ​ക്കു മാ​ടു​ക​ളെ എ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ സാ​ഹ​ച​ര്യം ക​ഠി​ന​മാ​ണ്. ചെ​ക്ക്പോ​സ്റ്റു​ക​ളി​ലെ ഔ​ദ്യോ​ഗി​ക പ​രി​ശോ​ധ​ന​ക​ളെ​ക്കാ​ൾ വ്യാ​പാ​രി​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​തു വി​ജ​ന​മാ​യ വ​ഴി​ക​ളി​ൽ​വ​ച്ചു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളാ​ണ്. ഗോ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ലേ​ബ​ലി​ലാ​ണ് പ​ല അ​ക്ര​മ​ങ്ങ​ളും.

മാ​ടു​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വി​ജ​ന​മാ​യ റോ​ഡു​ക​ളി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി വ​ണ്ടി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും ജീ​വ​ന​ക്കാ​രെ ത​ട​യു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു വാ​ഹ​നം പി​ടി​ക്ക​പ്പെ​ട്ടാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​കു​ന്ന​ത്. ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത ഭ​യം കാ​ര​ണം ലോ​ഡു​ക​ൾ എ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നു വ്യ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

ആ​ശ്വാ​സ​മാ​യി കോ​ഴി​വി​പ​ണി

മാ​ട്ടി​റ​ച്ചി​വി​പ​ണി പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ൾ ചി​ക്ക​ൻ​പ്രേ​മി​ക​ൾ​ക്ക് ആ​ശ്വാ​സ​വാ​ർ​ത്ത​യു​ണ്ട്. കോ​ഴി​യി​റ​ച്ചി​വി​ല​യി​ൽ ജി​ല്ല​യി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം കി​ലോ​യ്ക്കു 148 രൂ​പ​യു​ണ്ടാ​യി​രു​ന്ന കോ​ഴി​വി​ല ഇ​ന്ന​ലെ 141 രൂ​പ​യാ​യി കു​റ​ഞ്ഞു.

സ്കൂ​ളു​ക​ൾ തു​റ​ന്ന​തും വ​ലി​യ രീ​തി​യി​ലു​ള്ള പ്രാ​ദേ​ശി​ക ആ​ഘോ​ഷ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് കോ​ഴി​വി​പ​ണി​യി​ലെ വി​ല​ക്കു​റ​വി​നു കാ​ര​ണം. ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​വോ മ​റ്റു ത​ട​സ​ങ്ങ​ളോ കോ​ഴി​ക്ക​ച്ച​വ​ട​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ​ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ലും കോ​ഴി ഉ​ത്പാ​ദ​നം ഉ​ള്ള​തു​കൊ​ണ്ടാ​ണ് വി​പ​ണി​യി​ൽ വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നു കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

പോ​ർ​ക്ക് വി​പ​ണി ശാ​ന്തം

അ​തേ​സ​മ​യം, ജി​ല്ല​യി​ലെ പോ​ർ​ക്കി​റ​ച്ചി വി​പ​ണി​യി​ൽ നി​ല​വി​ൽ യാ​തൊ​രു​വി​ധ പ്ര​തി​സ​ന്ധി​ക​ളോ വി​ല​വ്യ​തി​യാ​ന​ങ്ങ​ളോ ഇ​ല്ല. റീ​ട്ടെ​യി​ൽ മാ​ർ​ക്ക​റ്റി​ൽ കി​ലോ​യ്ക്കു 380 രൂ​പ​യും ഹോ​ൾ​സെ​യി​ലി​ൽ 330 രൂ​പ​യു​മാ​യി വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

Tags : Nattuvishesham Local News arrival of cows cattle market Thrissur is in crisis

Recent News

Corehub Up