x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​പാ​ത​ക കാ​ര​ണം സം​ശ​യ​വും വ​ഴ​ക്കും : കു​ടും​ബ​ഭാ​രം മൂ​ത്ത​മ​ക​ളെ ഏ​ല്‍​പ്പി​ച്ചി​ട്ട് പ്ര​തി മു​ങ്ങി


Published: June 4, 2026 06:17 AM IST | Updated: June 4, 2026 06:17 AM IST

പേ​രൂ​ര്‍​ക്ക​ട: നാ​ലാ​ഞ്ചി​റ​യി​ല്‍ യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത് ഭ​ര്‍​ത്താ​വി​ന്‍റെ നി​ര​ന്ത​ര​മാ​യ സം​ശ​യ​വും അ​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള വ​ഴ​ക്കും. ഉ​ദി​യ​ന്നൂ​ര്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​രു​നി​ല​വീ​ട്ടി​ല്‍ ദ​മ്പ​തി​ക​ളും നാ​ലു മ​ക്ക​ളും അ​മ്മൂ​മ്മ​യും താ​മ​സ​മാ​ക്കി​യി​ട്ട് നാ​ലു​മാ​സ​മേ ആ​യി​ട്ടു​ള്ളൂ. ഇ​ക്കാ​ല​മ​ത്ര​യും മ​ര​ണ​പ്പെ​ട്ട ഹ​സീ​ന​യെ സു​രേ​ഷി​ന് സം​ശ​യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ല്‍ പാ​തി​രാ​ത്രി​പോ​ലും വ​ഴ​ക്കും പ​തി​വാ​യി​രു​ന്നു. സ​ഹി​ക്കാ​നാ​കാ​തെ​യാ​ണ് ഹ​സീ​ന മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​നി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​തി ന​ല്‍​കി​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടു​മു​ത​ല്‍ ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ വ​ഴ​ക്കാ​യി​രു​ന്നു. പ​തി​വ് വ​ഴ​ക്കാ​യി​രു​ന്ന​തി​നാ​ല്‍ മ​ക്ക​ള്‍ മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്കു പോ​യി​ല്ല. പ്ര​കോ​പ​ന​ത്തി​നൊ​ടു​വി​ല്‍ അ​ടു​ക്ക​ള​യി​ല്‍ നി​ന്ന് ക​ത്തി​യെ​ടു​ത്ത സു​രേ​ഷ് ഭാ​ര്യ​യു​ടെ ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ക​ത്തി ക​ഴു​കി വ​ച്ചു. ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ​മീ​പ​ത്തെ​ത്തി​യ മൂ​ത്ത​മ​ക​ളോ​ട് താ​ന്‍ അ​മ്മ​യെ കൊ​ന്നു​വെ​ന്നും കു​ടും​ബ​ത്തി​ലു​ള്ള​വ​രു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കി​ക്കൊ​ള്ള​ണ​മെ​ന്നും താ​ന്‍ മ​രി​ക്കാ​ന്‍ പോ​കു​ക​യാ​ണെ​ന്നു​മാ​ണ് സു​രേ​ഷ് പ​റ​ഞ്ഞ​ത്. അ​തി​നു​ശേ​ഷം ത​ന്‍റെ സാ​ന്‍​ട്രാ കാ​റു​മെ​ടു​ത്ത് ഇ​യാ​ള്‍ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

സു​രേ​ഷ് നാ​ലാ​ഞ്ചി​റ​യി​ല്‍​നി​ന്ന് എം​സി റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച് കി​ള്ളി​പ്പാ​ലം ഭാ​ഗ​ത്തെ​ത്തി​യ​ശേ​ഷം ആ​രെ​യോ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​ശേ​ഷം ഇ​വി​ടെ​വ​ച്ച് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ നേ​മം ഭാ​ഗ​ത്തേ​ക്കു പോ​യ​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up