x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​ക്ക​ൽ ചു​ണ്ട​നായി പാ​ലാ​യി​ൽ​ നി​ന്ന് ത​ടി​യെ​ത്തി


Published: June 4, 2026 06:29 AM IST | Updated: June 4, 2026 06:29 AM IST

പ​ള്ളി​ക്ക​ൽ ചു​ണ്ട​ന് ആ​വ​ശ്യ​മാ​യ ആ​ഞ്ഞി​ലി​മ​രം ആ​ഘോ​ഷ​പൂ​ർ​വം പാ​ലാ​യി​ൽ​ നി​ന്ന് എ​ത്തി​ച്ചപ്പോൾ.

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ണാ​ട്ടു​ക​ര​യി​ലെ വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​കു​ന്നു. ജി​ല്ല​യി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​ള്ളി​ക്ക​ൽ ചു​ണ്ട​ന് ആ​വ​ശ്യ​മാ​യ ആ​ഞ്ഞി​ലി​മ​രം ആ​ഘോ​ഷ​പൂ​ർ​വം പാ​ലാ​യി​ൽ​നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​ച്ചു. വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ൾ മു​ത്തു​ക്കു​ട, കൈ​കൊ​ട്ടി ക​ളി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ത​ടി ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ച്ച​ത്.
പ്ര​സി​ൻ​ഡ​ന്‍​ഷ്യ​ൽ ട്രോ​ഫി, ക​ല്ല​ട ജ​ലോ​ത്സ​വം, ക​ന്നേ​റ്റി വ​ള്ളം​ക​ളി എ​ന്നി​വ ഉ​ൾ​പ്പെ​ടെ പ്ര​സി​ദ്ധ​മാ​യ വ​ള്ളം​ക​ളി ന​ട​ക്കു​ന്ന ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ചു​ണ്ട​ൻ​വ​ള്ളം നി​ർ​മി​ക്കു​ന്ന​ത്.

നൂ​റി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​ഞ്ഞി​ലി​ത്ത​ടി​യാ​ണ് വ​ള്ളം നി​ർ​മാ​ണ​ത്തി​നു വേ​ണ്ട​ത്. മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്ന് 150 ഇ​ഞ്ച് വ​ണ്ണ​വും 50അ​ടി​യി​ലേ​റെ ഉ​യ​ര​വു​മു​ള്ള ത​ടി​യാ​ണ് എ​ത്തി​ച്ച​ത്. നി​ര​വ​ധി ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ നി​ർ​മി​ച്ച എ​ട​ത്വ സാ​ബു നാ​രാ​യ​ണ​ൻ ആ​ശാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണം. 130 അ​ടി നീ​ള​മു​ള്ള ചു​ണ്ട​ൻ വ​ള്ള​ത്തി​ൽ 110 തു​ഴ​ക്കാ​ർ​ക്ക് ഇ​രു​ന്നു തു​ഴ​യാം. 1100 ക്യൂ​ബി​ക് അ​ടി ത​ടി​യാ​ണ് നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി വ​രി​ക. വ​ള്ള​ത്തി​ന്‍റെ അ​ച്ചു​നി​ർ​മാ​ണ​ത്തി​നാ​യി 250 ക്യൂ​ബി​ക് അ​ടി മാ​വി​ൻ ത​ടി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2027ലെ ​നെ​ഹ്‌​റു ട്രോ​ഫി​ക്ക് മു​മ്പാ​യി നീ​റ്റി​ലി​റ​ക്കാ​നാ​ണ് ല​ക്ഷ്യം. ഘോ​ഷ​യാ​ത്ര​യെ സി. ​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ രാ​ധാ​മ​ണി, പ​ള്ളി​ക്ക​ൽ ചു​ണ്ട​ൻ​വ​ള്ള സ​മി​തി​യു​ടെ ര​ക്ഷാ​ധി​കാ​രി എ​വ​ർ മാ​ക്‌​സ് ബ​ഷീ​ർ, പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ ചൈ​ത​ന്യ, സെ​ക്ര​ട്ട​റി നി​സാ​ർ മീ​ന​ത്തേ​തി​ൽ, ട്ര​ഷ​റ​ർ സി​ബി ആ​ലും​മൂ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up