x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​മ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നാ​ട് കൈ​കോ​ർ​ക്കുന്നു


Published: June 28, 2026 06:25 AM IST | Updated: June 28, 2026 06:25 AM IST

അ​മ്പ​ല​പ്പു​ഴ: വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള സോ​മ​ന്‍റെ (ജോ​ബ് റ്റി.​വി.) ​ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നാ​ട് ഇ​ന്ന് കൈ​കോ​ർ​ക്കും . മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പു​ന്ന​പ്ര തെ​ക്ക് ഒ​ന്നാം വാ​ർ​ഡ് തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ സോ​മ​ന് ക​ഴി​ഞ്ഞ മേ​യ് 26 ന് ​തു​റ​വൂ​രി​ൽ വ​ച്ചാ​ണ് ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പത്തുല​ക്ഷം രൂ​പ​യോ​ളം ചി​കി​ത്സ​ക്കു ചെ​ല​വാ​യിക്ക​ഴി​ഞ്ഞു. സാ​ധ​ര​ണ മ​ത്സ്യ​ത്തൊഴി​ലാ​ളി കു​ടു​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​മാ​ണ് ഈ ​തു​ക.

ഇ​പ്പോ​ൾ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗം ഐ​സി​യു​വി​ലാ​ണ്. ത​ല​യ്ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രിയ ന​ട​ത്തി​യാ​ൽ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​രാ​മെ​ന്നാ​ണ് വി​ദ​ഗ്ദ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ഒ​രു ആ​ൺ​കു​ട്ടി​യും അ​ട​ങ്ങി​യ കു​ടു​ബം സോ​മ​ന്‍റെ ചെ​റി​യ വ​രു​മാ​ന​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.

പു​ന്ന​പ്ര​ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, 19, വ​ട​ക്കു പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പൊ​തു പി​രി​വു ന​ട​ത്തു​ന്ന​ത്. പു​ന്ന പ്ര​തെ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. തോ​ബി​യാ​സ് ചെ​യർ​മാ​നും കെ.​എ​സ്. ആ​ൻ​ഡ്രൂ​സ് ക​റു​ക​പ്പ​റ​മ്പി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റും ഫാ. ​ആ​ന്‍റണി ക​ട്ടി​ക്കാ​ട്, ഫാ. ​ക്ലീ​റ്റ​സ് കാ​ര​ക്കാ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​രാ​ഹു​ൽ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ചി​കി​ത്സാ സ​ഹാ​യ സ​മി​തി​യാ​ണ് പൊ​തു​പി​രി​വി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് പിരിവ് തു​ട​ങ്ങും.​


ബാ​ങ്ക് വി​വ​ര​ങ്ങ​ൾ : ഐ ​ഒ ബി ​പു​ന്ന​പ്ര,അ​ക്കൗ​ണ്ട് ന​മ്പ​ർ:1967 01000002744 .ഐ ​എ​ഫ് എ​സ് സി: ​ഐ ഒ ​ബി എ0001967, ​ഗൂ​ഗി​ൾ പേ: 9048673913.

Tags : nattu vishesham country is coming together

Recent News

Corehub Up