x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണം ബംപ​ർ ജി​ല്ലാ​ത​ല ടി​ക്ക​റ്റ് പ്ര​കാ​ശ​ന​വും ഉ​ദ്ഘാ​ട​ന​വും നടത്തി

വെബ് ഡെസ്ക്
Published: July 21, 2026 12:50 AM IST | Updated: July 21, 2026 12:50 AM IST

തി​രു​വോ​ണം ബ​ംപ​ർ ടി​ക്ക​റ്റ് പ്ര​കാ​ശ​ന​ം ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന വ​രു​മാ​നസ്രോ​ത​സും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​നോ​പാ​ധി​യു​മാ​ണ് ലോ​ട്ട​റി​യെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ.
കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ 2026-ലെ ​തി​രു​വോ​ണം ബംപ​ർ (BR-111) ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല ടി​ക്ക​റ്റ് പ്ര​കാ​ശ​ന​വും ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളം മു​ന്നോ​ട്ടു​വ​ച്ച വി​ജ​യ​ക​ര​മാ​യ പ​ദ്ധ​തി​യാ​ണ് ഭാ​ഗ്യ​ക്കു​റി. ഈ ​മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ എ.​ഡി. തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യു​മാ​ണ് ലോ​ട്ട​റി​യെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന​യി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് എ.​ഡി. തോ​മ​സ് എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ ആ​ദ്യ ടി​ക്ക​റ്റ് വി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ്, ന​ഗ​ര​സ​ഭാ ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​എം. നൗ​ഫ​ൽ, കൗ​ൺ​സി​ല​ർ ഷേ​ർ​ളി ആ​ന്‍റ​ണി, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ വി.​എ​സ്. അ​ജി​ത്കു​മാ​ർ, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ ഓ​ഫീ​സ​ർ ബെ​ൻ​സി ജോ​സ​ഫ്, ഭാ​ഗ്യ​ക്കു​റി മേ​ഖ​ല​യി​ലെ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മുപ്പതു കോ​ടി രൂ​പ​യാ​ണ് തി​രു​വോ​ണം ബ​ംപ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം. ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​മാ​ണ് ഇ​ത്ത​വ​ണ ന​ൽ​കു​ന്ന​ത്.
ഒ​രു കോ​ടി രൂ​പ വീ​തം 20 പേ​ർ​ക്ക് ര​ണ്ടാം സ​മ്മാ​ന​വും, 25 ല​ക്ഷം രൂ​പ വീ​തം 20 പേ​ർ​ക്ക് മൂ​ന്നാം സ​മ്മാ​ന​വും ല​ഭി​ക്കും. കൂ​ടാ​തെ, ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. 500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. സെ​പ്റ്റം​ബ​ർ 26നാ​ണ് ന​റു​​ടു​പ്പ്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up