കൊല്ലം കൈറ്റ് ക്ലബ് നടത്തിയ ഓണാഘോഷത്തിന്റെയും ഓണക്കോടി വിതരണത്തിന്റെയും ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: കൊല്ലം: ഉത്രാടപ്പാച്ചിലിന്റെ തിരക്കൊഴിഞ്ഞ് ഇന്ന് നാടും നഗരവും തിരുവോണത്തെ വരവേല്‍ക്കും. പൂക്കളവും ഓണക്കോടിയും ഓണസദ്യയും ഓണക്കളികളുമായി വീടുകളും സ്ഥാപനങ്ങളും ആഘോഷനിറത്തിലാകും. ഉത്രാടദിനത്തില്‍ കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലും പച്ചക്കറി, പലവ്യഞ്ജന വിപണികളിലും വലിയ തിരക്കായിരുന്നു. തിരുവോണസദ്യയ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനായി വൈകിയും ആളുകള്‍ വിപണിയിലെത്തി. ഓണക്കോടിയും സമ്മാനങ്ങളും വാങ്ങുന്നതിനും വന്‍ തിരക്കുണ്ടായി.
പകല്‍ മഴ മാറിനിന്നത് വ്യാപാരികള്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ പോയവര്‍ക്കും അനുഗ്രഹമായി. രാത്രി എട്ടോടെ മഴ പെയ്തതോടെ ഓണാഘേഷം നടക്കുന്നിടങ്ങളിലെ സദസുകള്‍ ഒഴിഞ്ഞു തുടങ്ങി. തിരുവോണദിനമായ ഇന്ന് കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഓണസദ്യ ഒരുക്കും. വീടുകളിലും വിവിധ സ്ഥാപനങ്ങളിലും പൂക്കളമൊരുക്കിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഓണാഘോഷ പരിപാടികള്‍ നടക്കും.
കൊല്ലം നഗരത്തിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ഇന്ന് കലാ-സാംസ്കാരിക പരിപാടികളും ഓണക്കളികളും അരങ്ങേറും. അവധി ദിനമായതിനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സന്ദര്‍ശനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. സ്നേഹവും സമത്വവും സമൃദ്ധിയും നിറച്ച് മാവേലി വീണ്ടും എത്തുന്ന തിരുവോണത്തെ വരവേല്‍ക്കുകയാണ് കൊല്ലം.
കൊല്ലം: കൊല്ലം വാക്കിംഗ് അസോസിയേഷന് ഉത്രാടനാളില്‍ ആശ്രമ മൈതാനത്ത് ഓണാഘോഷം സംഘടിപ്പിച്ചു. പായസ വിതരണം, അസോസിയേഷന് അംഗങ്ങളുടെ ഉള്‍പ്പെടെ ഗാനമേള എന്നിവ നടന്നു. വ്യായാമത്തിലൂടെ നമ്മള് ഓരോരുത്തരും നേടുന്ന ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഉദ്ഘാടനം നടത്തിയ കൊല്ലം എസിപി എസ്. ഷാജി പറഞ്ഞു.
നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന് സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് എസ്. മുണ്ടപ്പുളം ഓണ സന്ദേശം നല്കി. രാവിലെ വ്യായാമത്തിനെത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് പായസം വിതരണം ചെയ്തു.
വാക്കിംഗ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വിക്ടര്‍, ദിലീപ്, ഡേവിഡ്, ജോയ്,അഭിലാഷ്, ജാക്സണ് ഫിലിപ്പ്, ഷീജ എന്നിവര്‍ പ്രസംഗിച്ചു. കൊല്ലം പ്രഭാകരന് സ്വാഗതവും, അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
കൊല്ലം: കൈറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും ഓണക്കോടി വിതരണവും സംഘടിപ്പിച്ചു. ലാല്‍ ബഹദൂര്‍ സ്റ്റേഡിയം കൈറ്റ് ക്ലബ് ഓഫീസ് ഹാളില്‍ അംഗങ്ങള്‍ ഒരുക്കിയ അത്തപ്പൂക്കളത്തോടെയാണ് ഓണാഘോഷത്തിനു തുടക്കമായത്. ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിച്ചു. കൈറ്റ് ക്ലബ് രക്ഷാധികാരി ആര്. പ്രകാശന് പിള്ള അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ ഡോ. കരുമാലില്‍ ഉദയ സുകുമാരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഡി. ഗീതാകൃഷ്ണന്‍, ഒ.ബി. രാജേഷ്, ആര്. ശിവപ്രസാദ്, ഷീബ തമ്പി, കെ. ചന്ദ്രന്‍പിള്ള, രഘുനാഥന്, ഷിബു റാവുത്തര്‍, ഗോപന് കുറ്റിച്ചിറ, ബിന്ദു അനില്‍, സുനിത തങ്കച്ചന്, ബാബു ജയരാജ്, ബിന്ദു ഗോമസ്, ഗ്രേസി ജോര്‍ജ്, ശിവകുമാര്‍ പണിക്കര്‍, പ്രവീണ്‍ കൊടുന്തറ എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് പ്രസിഡന്റ് വടക്കേവിള ശശി സ്വാഗതം പറഞ്ഞു. പരവൂര്‍: എസ്എന്വിജിഎച്ച് എസില്‍ നടന്നു വന്ന എസ്പിസി ത്രിദിന ഓണം ക്യാമ്പ് സമാപിച്ചു.
പരവൂര്‍ എസ്ഐ ജീജു സി. നായര്‍ എസ്പിസി പതാക ഉയര്‍ത്തി. പരവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജലാല്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. പരവൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂവിന്റെ പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്, ജെയിംസിന്റെ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ് എന്നിവ നടന്നു.
നെഹ്റു പാര്‍ക്ക് ക്ലീനിംഗ്, വൃദ്ധസദന സന്ദര്‍ശനം, ഓണക്കോടി വിതരണം, ഓണസദ്യ, ഔട്ട്ഡോര്‍ ഗെയിംസ് എന്നിവയും ഓണ പരിപാടികളും നടന്നു.
പ്രധാന അധ്യാപിക എം. ബിന്ദു പിഎസ്പിസി പതാക താഴ്ത്തിയതോടെ ത്രിദിന എസ്പിസി ഓണം ക്യാമ്പ് സമാപിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ രാജീവ്, ഗാഡിയന്‍സ് പ്രദീപ്, സ്കൂള്‍ പിടിഎ പ്രസിഡന്റ് ജയകുമാര്‍, സ്കൂള്‍ മാനേജര്‍ സാജന്, എസ്പിസിഡബ്ല്യു ഡി.ഐ. ലക്ഷ്മി പ്രിയ, എസ്പിസി സിപിഒമാരായ സരിഗ എസ.് ഉണ്ണിത്താന്, ശ്രീതു, സ്റ്റാഫ് സെക്രട്ടറി സ്വാതി എസ.് സജു, പോലീസ് ഉദ്യോഗസ്ഥര്‍, എസ്പിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍, സമാജം കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Onam celebrations.