x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഭ​യു​ടെ മു​ഖം സ്‌​നേ​ഹ​മാ​ണ്: മോ​ണ്‍​. ഡോ.​ബൈ​ജു ജൂ​ലി​യാ​ന്‍

വെബ് ഡെസ്ക്
Published: August 26, 2026 01:08 AM IST | Updated: August 26, 2026 01:08 AM IST

ദൈ​വ​ദാ​സ​ന്‍ അ​ലോ​ഷ്യ​സ് മ​രി​യ ബെ​ന്‍​സി​ഗ​ര്‍ പി​താ​വി​ന്റെ ഓ​ര്‍​മ്മ​ക്കാ​യി സ്ഥാ​പി​ച്ച ഭി​ന്നശേ​ഷി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘സ്‌​നേ​ഹ​ദീ​പ​ത്തി​ന്‍റെ' ഓ​ണാ​ഘോ​ഷം കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​

കൊ​ല്ലം: ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മു​ഖം സ്‌​നേ​ഹ​മാ​ണ്. വേ​ദ​നി​ക്കു​ന്ന​വ​രെ​യും അ​ശ​ര​ണ​രെ​യും ചേ​ര്‍​ത്ത് പി​ടി​ക്കു​ന്ന​ത് ആ ​മു​ഖ​ത്തി​ന്റെ പ്ര​ക​ട​മാ​യ ഭാ​വ​മാ​ണെ​ന്ന് കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍​.‍ ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍. ദൈ​വ​ദാ​സ​ന്‍ അ​ലോ​ഷ്യ​സ് മ​രി​യ ബെ​ന്‍​സി​ഗ​ര്‍ പി​താ​വി​ന്‍റെ ഓ​ര്‍​മയ്ക്കാ​യി സ്ഥാ​പി​ച്ച ഭി​ന്നശേ​ഷി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘സ്‌​നേ​ഹ​ദീ​പ​ത്തി​ന്‍റെ' ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു വി​കാ​രി ജനറാൾ.

വി​വി​ധ മ​ത​സ്ഥ​രു​ള്‍​പ്പെ​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്‌​നേ​ഹ​ദീ​പ​ത്തിന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ രൂ​പ​ത അ​സോ​സി​യേ​റ്റ് പി​ആ​ര്‍​ഒ ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ര്‍ ര​ജ​നി, സി​സ്റ്റ​ര്‍ ജ​സീ​ന്ത, റോ​ണാ റി​ബൈ​റോ, ജാ​ന​റ്റ്, ബി​ജു വാ​ള​ത്തു​ങ്ക​ല്‍, ബി​ജു ജോ​യ്, സ​ന്ധ്യ, ലി​ല്ലി, ദി​വ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ബി​ജു ജോ​യ് മാ​വേ​ലി​യാ​യി. ഓ​ണ​ക്കി​റ്റു​ക​ളും ഓ​ണ​സ​ദ്യ​യും ക​ലാ​പ​രി​പാ​ടി​ക​ളും അ​ത്ത​പ്പൂ​ക്ക​ള​വു​മൊ​ക്കെ​യാ​യി ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ നി​ര​വ​ധി ഭി​ന്ന​ശേ​ഷി​ക്കാ​രും കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളും പ​ങ്കെ​ ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Church

Recent News

Corehub Up