എടക്കര: മലച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടിയേറി. വികാരി മാത്യൂസ് വട്ടിയാനിക്കൽ കോർ എപ്പിസ്കോപ്പ കൊടിയേറ്റ് നടത്തി. തോമസ് ജോർജ് റന്പാൻ പെരുന്നാൾ സന്ദേശം നൽകി. 14, 15 തിയതികളിലാണ് പെരുന്നാൾ നടക്കുക.
14ന് വൈകിട്ട് 6.30ന് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ള കുരിശിങ്കൽ നടക്കുന്ന സന്ധ്യാപ്രാർഥനയ്ക്ക് ഫാ. ജോബി ജേക്കബ് നേതൃത്വം നൽകും. തുടർന്ന് ദേവാലയത്തിലേക്ക് റാസ, ആശീർവാദം, നേർച്ച എന്നിവ നടക്കും. പ്രധാന പെരുന്നാൾ ദിനമായ ശനിയാഴ്ച രാവിലെ 6.30ന് ദേശീയ പതാക ഉയർത്തും. ഏഴിന് പ്രഭാത നമസ്കാരവും എട്ടിന് വിശുദ്ധ കുർബാനയും നടക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം മധ്യസ്ഥ പ്രാർഥനയും പെരുന്നാൾ സന്ദേശവും നൽകും.
Tags : nattu vishesham The festival flag has been