x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ന്ധ​ക​ശാ​ല​യു​ടെ സു​ഗ​ന്ധം പ​ര​ത്താ​നൊ​രു​ങ്ങി സു​ഗ​ന്ധ​ഗി​രി​യി​ലെ പാ​ട​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: September 9, 2026 12:52 AM IST | Updated: September 9, 2026 12:52 AM IST

ഗ​ന്ധ​ക​ശാ​ല കൃ​ഷി​ക്ക് സു​ഗ​ന്ധ​ഗി​രി​യി​ല്‍ വ​യ​ല്‍ ഒ​രു​ക്കു​ന്നു.

വൈ​ത്തി​രി: സു​ഗ​ന്ധ​ഗി​രി​യി​ല്‍ ഇ​നി ഗ​ന്ധ​ക​ശാ​ല​യു​ടെ സു​ഗ​ന്ധം പ​ര​ക്കും. ത​രി​ശു​നി​ല​ങ്ങ​ള്‍ പ്ര​യോ​ജ​പ്പെ​ടു​ത്താ​ന്‍ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തും കൃ​ഷി ഭ​വ​നും ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​യി​ല്‍ സു​ഗ​ന്ധ​ഗി​രി​യി​ല്‍ പാ​ര​മ്പ​ര്യ സു​ഗ​ന്ധ നെ​ല്ലി​ന​മാ​യ ഗ​ന്ധ​ക​ശാ​ല കൃ​ഷി ചെ​യ്യു​ന്ന​തി​ന് ഒ​രു​ക്കം ന​ട​ന്നു​വ​രി​ക​യാ​ണ്. മ​ല​യോ​ര ഭം​ഗി​യും ഗോ​ത്ര പാ​ര​മ്പ​ര്യ​വും സ​മ്മേ​ളി​ക്കു​ന്ന സു​ഗ​ന്ധ​ഗി​രി​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ള്‍ ഗ​ന്ധ​ക​ശാ​ല​യു​ടെ ക​തി​രു​ക​ള്‍ വി​ള​യും.

സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 2,516 അ​ടി ഉ​യ​ര​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​തും വ​ന​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട​തു​മാ​യ സു​ഗ​ന്ധ​ഗി​രി​യി​ല്‍ നെ​ല്‍​കൃ​ഷി​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

യോ​ജ്യ​മാ​യ വ​യ​ലു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്താ​ണ് നെ​ല്‍​കൃ​ഷി​ക്ക് ത​യാ​റാ​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യ്ക്കും മ​ണ്ണി​നും ഏ​റെ യോ​ജി​ച്ച​തും വി​പ​ണി​യി​ല്‍ മി​ക​ച്ച മൂ​ല്യ​മു​ള്ള​തു​മാ​യ നെ​ല്ലി​നം എ​ന്ന നി​ല​യി​ലാ​ണ് ന​ടീ​ലി​ന് ഗ​ന്ധ​ക​ശാ​ല തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന മ​ണ്ണ് ഒ​രു​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. യു​വാ​ക്ക​ളും മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​രും കൈ​കോ​ര്‍​ത്താ​ണ് പ്ര​വൃ​ത്തി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ത​രി​ശു​നി​ല​ത്തെ കൃ​ഷി പ​ഞ്ചാ​യ​ത്തി​നെ കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഭ​ര​ണ​സ​മി​തി​യും കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും.

Tags : Gandhakasala. NattuVishasham DistrictNews

Recent News

Corehub Up