x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ ബൈ​പാ​സ് ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യി


Published: March 1, 2026 03:55 AM IST | Updated: March 1, 2026 03:55 AM IST

ക​ടു​ത്തു​രു​ത്തി: കോ​ട്ട​യം-​എ​റ​ണാ​കു​ളം മെ​യി​ന്‍ റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര്‍​മി​ക്കു​ന്ന ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ ബൈ​പാ​സ് റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ബി​റ്റു​മി​ന്‍ മെ​ക്കാ​ഡം ടാ​റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ബി​റ്റു​മി​ന്‍ കോ​ണ്‍​ക്രീ​റ്റ് ടാ​റിം​ഗ് ജോ​ലി​ക​ള്‍ ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ന​ട​പ്പാ​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. ക​ടു​ത്തു​രു​ത്തി-​പി​റ​വം റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ബി​റ്റു​മി​ന്‍ കോ​ണ്‍​ക്രീ​റ്റ് ടാ​റിം​ഗ് ജോ​ലി​ക​ളും ഉ​ട​നെ ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി എം​എ​ല്‍​എ പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ ബൈ​പാ​സ്.

Tags : nattu vishesham first phase tarring of the Kaduthuruthy

Recent News

Corehub Up