58-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യഘട്ട മത്സര വിജയികള്‍ക്ക് സമ്മാനദാനച്ചടങ്ങ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.
ആറന്മുള: സംസ്ഥാനത്തെ ഏറ്റവും മികച്ച റൈഫിള്‍ ഷൂട്ടിംഗ് സ്റ്റേഡിയമാണ് പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷന്റേതെന്ന് ആന്റോ ആന്റണി എംപി. ഇടയാറന്മുളയിലുള്ള ജില്ലാ റൈഫിള്‍ ക്ലബ്ബിന്റെ പ്രത്യേകം തയാറാക്കിയ ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് നഗറില്‍ നടന്ന 58-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യഘട്ട മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റൈഫിള്‍ അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. കെ. എസ്. ജഗന് മോഹന്‍ അധ്യക്ഷത വഹിച്ചു.
ദേശീയ മത്സരങ്ങള്‍ നടത്താന്‍ അനുകൂലമായ രാജ്യാന്തര ഷൂട്ടിംഗ് സ്റ്റേഡിയമായി മാറ്റാന്‍ ആന്റോ ആന്റണി എംപിയുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ഡയറക്ടറും ആശുപത്രി അഡ്മിനിസ്ട്രേറ്ററുമായ ഫാ. മാത്യു തുണ്ടിയില്‍ പറഞ്ഞു. മാധ്യമ പ്രവർത്തകൻ വർഗീസ് സി. തോമസ്, റൈഫിള്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. വി.സി. ജെയിംസ്, റൈഫിള്‍ അസോസിയേഷന് ഗവേണിംഗ് ബോര്‍ഡ് മെംബര്‍ സാം കാവുമണ്ണിൽ, രഞ്ജിത് സെബാസ്റ്റ്യന്‍, വി. നവീന്‍ എന്നിവര്‍ പ്രസംഗിച്ചു. 28ന് ചാമ്പ്യന്‍ഷിപ്പ് സമാപിക്കും.
Tags : Nattuvishesham DistrictNews DeepikaNews