x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടലിൽ കാണാതായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളിയെ ക​ണ്ടെ​ത്താ​നാ​യി​ല്ല


Published: August 10, 2026 05:46 AM IST | Updated: August 10, 2026 05:46 AM IST

ച​വ​റ: നീ​ണ്ട​ക​ര​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗൗ​തം കൃ​ഷ്ണ​നെ ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും ഫലവത്തായില്ല.ഇ​ന്ന​ലെ നേ​വി​യു​ടെ ക​പ്പ​ല്‍, മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍, ഹെ​ലി​കോ​പ്റ്റ​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തെര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

കൂ​ടാ​തെ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ ര​ണ്ട് ബോ​ട്ടും കോ​സ്റ്റ​ല്‍ പൊ​ലീ​സി​ന്‍റെ ഒ​രു ബോ​ട്ടും അ​ട​ങ്ങി​യ സം​ഘ​വും തെ​ര​ച്ചി​ലി​ന് ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ഗൗ​തം കൃ​ഷ്ണ​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രമു​ള്ള സ്ഥ​ല​ങ്ങ​ളി​ലും തെര​ച്ചി​ല്‍ ന​ട​ത്തി.

നേ​ര​ത്തെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തി. സം​ഭ​വ ദി​വ​സ​വും പി​ന്നീ​ടു​ള്ള ദി​വ​സ​വും കോ​സ്റ്റ​ല്‍ പൊലീ​സി​ന്‍റെ​യും മ​റൈ​ന്‍ എ​ന്‍​ഫോഴ്സ്‌​മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ തി​ര​ച്ചി​ല്‍ കാ​ര്യ​ക്ഷ​മ​മ​ല്ലാ​യെ​ന്ന ഗൗ​തം കൃ​ഷ്ണ​ന്‍റെ അ​മ്മ രേ​ഷ്മ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. കാ​യ​ലി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

അ​പ​ക​ടം ന​ട​ന്ന ദി​വ​സ​വും പി​ന്നീ​ട് ഉ​ള്ള ദി​വ​സ​ങ്ങ​ളി​ലും ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ല്‍ തി​ര​ച്ചി​ലി​നെ ബാ​ധി​ച്ചി​രു​ന്നു. ഇ​ന്നും തെ​ര​ച്ചി​ല്‍ ന​ട​ത്തു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ രേ​ഷ്മ​യു​ടെ പി​താ​വ് രാ​ജീ​വ​ന്‍, ഭ​ര്‍​ത്താ​വ് രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ മ​രി​ച്ചി​രു​ന്നു.

Tags :

Recent News

Corehub Up