തൃശൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ മാതൃഗ്രഹമായ ജന്മനാട്ടിലെ തിരുനാൾ കൊടിയേറ്റം അരണാട്ടുകര സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് ചാലയ്ക്കൽ നിർവഹിച്ചു. ഇന്നുമുതൽ എല്ലാ ദിവസവും വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന. 22ന് വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന, രൂപക്കൂടു തുറക്കൽ. തുടർന്ന് ജൻമഗൃഹത്തിലേക്ക് തിരുനാൾ പ്രദക്ഷിണം.
പീസ് ഹോം ഡയറക്ടർ ഫാ. ജോണ്സണ് ചാലിശേരി മുഖ്യ കാർമികനാകും. 23ന് രാവിലെ 7.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. കാൽവരി ആശ്രമം സുപ്പീരിയർ ഫാ. വിൻസൻ കൊടുങ്ങുക്കാരൻ മുഖ്യ കാർമികനാകും.
Tags : nattu vishesham flag was hoisted birthday of the Holy