x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ​യു​ടെ പൂ​പ്പാ​ടമൊ​രു​ങ്ങി

വെബ് ഡെസ്ക്
Published: August 19, 2026 11:59 PM IST | Updated: August 19, 2026 11:59 PM IST

വനിതാ കൂട്ടായ്മയുടെ പുഷ്പ കൃഷി.

ക​ല്ല​മ്പ​ലം: സൗ​ഹൃ​ദ​യു​ടെ പൂ​പ്പാ​ട​ങ്ങ​ൾ വ​ർ​ണ്ണം വി​ത​റി, നാ​ട്ടു​കാ​ർ​ക്ക് സൗ​ജ​ന്യ​പ്ര​വേ​ശ​നം. ക​ടു​വ​യി​ൽ സൗ​ഹൃ​ദ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു കീ​ഴി​ലു​ള്ള വ​നി​താ കൂ​ട്ടാ​യ്മ​യാ​ണ് സ്വ​കാ​ര്യ പു​രി​യി​ട​ത്തി​ൽ പു​ഷ്പ കൃ​ഷി ന​ട​ത്തി​യ​ത്.

ഓ​ണ​ക്കാ​ല വി​ള​വെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെയാ​യി​രു​ന്നു കൃ​ഷി. മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്ത്‌ അ​ഞ്ചാം വാ​ർ​ഡി​ലെ ഒ​ൻ​പ​തു വ​നി​ത​ക​ളാ​ണ് ഇ​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. അ​വ​രു​ടെ കൃ​ഷി രീ​തി നാ​ടി​നു മാ​തൃ​കയാ​യി. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യി മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക​ദി​ന​ത്തി​ൽ ഇ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.
ബെ​ന്ദി, വാ​ടാ​മ​ല്ലി എ​ന്നിവയും വെ​ണ്ട, വ​ഴു​ത​ന, ത​ക്കാ​ളി, മു​ള​ക്, മീ​റ്റ​ർ പ​യ​ർ, വെ​ള്ള​രി, ചോ​ളം, ചീ​ര എ​ന്നീ പ​ച്ച​ക്ക​റി​ക​ളുമാണ് കൃ​ഷി ചെ​യ്തുത്. പൊ​തുജ​ന​ങ്ങ​ൾ​ക്ക്‌ പൂപ്പാടവും പച്ചക്കറി കൃഷിയും കാണുന്നതിനായി ഞാ​യ​റാഴ്ച വ​രെ വൈ​കു​ന്നേ​രം നാലു മു​ത​ൽ ആറുവ​രെ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത​ര സ്ഥ​ല​ങ്ങ​ളി​ലെല്ലാം പൂ ​കൃ​ഷി കാ​ണു​ന്ന​തി​ന് ടി​ക്ക​റ്റു വ​ച്ച് തു​ക​യി​ടാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സൗ​ഹൃ​ദ അ​ക്കാ​ര്യ​ത്തി​ലും ഉ​ദാ​ര മ​ന​സ്ക​രാ​ണ്. പൂ​ന്തോ​ട്ടം സ​ന്ദ​ർ​ശി​ക്കു​വാ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​വാ​നും അ​വ​സ​ര​മു​ണ്ട്.

Tags : flower-strewn NattuVishasham DistrictNews

Recent News

Corehub Up